എന്റെ നാടിനെ പറ്റി പറയുമ്പോള്‍ പറയേണ്ട ഒരു പ്രധാന കാര്യമാണ് എടവനകുളങ്ങര അമ്പലം.നാട്ടിലെ പ്രധാന പരദേവതാ ക്ഷേത്രം.വിശാലമായ വയലിനരികിലായി വലിയ ഒരാല്‍ത്തറ.അതിനു ചുറ്റും വല്യ കുളം...പിന്നെ ഏക്കറുകള്‍ വ്യാപിച്ചു കിടക്കുന്ന അമ്പലം.താഴെ പരദേവതാ ക്ഷേത്രം.മേലെ കാവും ചെറിയ അമ്പലവും.
നാട്ടിലെ അമ്പലം എന്നതിനപ്പുറം ഒരു സവിശെഷതയുണ്ട് ഇവിടെ.കേരളത്തിലെ അപൂര്‍വമായ ഒരു തിറയെ അരങ്ങേറുന്നതിവിടെയാണ്. അതിനെ എനിക്കറിയാാവുന്നതു പോലെ പരിചയപ്പെടുത്താം..
കോഴിക്കോട് കൊയിലാണ്ടിയ്കടുത്ത് എടവനക്കുളങരയില്‍ നടക്കുന്ന അഴിമുറി തിറ ശ്രദ്ധേയമാകുന്നതു അപൂര്‍വത കൊണ്ടാനണ്.അസുരനിഗ്രഹതിനു ശേഷമുള്ള ദേവിയുടെ ആനന്ദന്യത്തമാണ് ഈ ആഘോഷം.
തെങോളം പൊക്കത്തില്‍ ആണ് തിറയാട്ടം.രാവു വെളുക്കുവോളം ദേശത്തിന്റെ ഉസ്തവമായി തിറ മാറുന്നു.പരദേവതാ ക്ഷേത്രത്തിലാണ് ഈ വഴിപാട് .രാവിലെ ദേശത്തിലെ ആശാരികള്‍ ചേര്‍ന്ന് വഴിപാടു തെങും കവുങും മുറിക്കുന്നതോടെയാണ് ഉസ്തവത്തിനു തുടക്കം.വൈകീട്ടു ഇവ ഉപയൊഗിച്ചു അഴി ഉയര്‍ത്തുന്നു.30 അടിയോളം ഉയരത്തിലാണു അഴികള്‍.കെട്ടിപ്പൊക്കിയ കൊന്നത്തെങില്‍ കവുങിന്‍ പാളികള്‍ കൊണ്ടു തീര്‍ക്കുന്ന അഴിയില്ന്മെലുള്ള കോലക്കാരന്റെ ന്യുത്ത്മാണു അഴിമുറിത്തിറ.രാത്രി 11 മണീയോടെ തിറ അഴി നോക്കാന്‍ എത്തുന്നു.ഇതോടെയാനു ആട്ടത്തിന്റെ തുടക്കം.അഴികല്‍ക്കിടയില്‍ തിറ ആടി നില്‍ക്കുംബൊല്‍ ഭക്തര്‍ പ്രാര്‍തന തുടങും.ദേവി ഭാഗവതത്തിലെ അസുര നിഗ്രഹമാണു ആട്ടത്തിന്റെ ഐതീഹ്യം.
അഴി നോക്കി കഴിഞാല്‍ പിന്നെ കൊയ്തൊഴിഞ പാടത്തണ് തിറയാട്ടം.3 മണി വരെ ഇതു തുടരും.ആയിരങല്‍ കാണും കാഴ്ചക്കാരായിട്ട്.വഴിപാടുകള്‍ക്കായി കുരുത്തോലയില്‍ തീര്‍ത പൂക്കലശങല്‍ പലയിടത്തു നിന്നും പാഞെത്തും.കലശപ്പൂക്കള്‍കു നടുവിലൂടെ ബ്രാഹ്മ മുഹൂര്‍ത്തത്തിനു പിന്‍പെ അഴി മുറി തിറ പുറ്പ്പെടുകയായി.തൊട്ടടുത്ത പടിപ്പുരയില്‍ നിന്നും അണിഞൊരുങിയാനു വരവ്.ചെണ്ടയും ചൂട്ടുമായി ഭക്തര്‍ തിറക്കു വഴികാട്ടുന്നു.തെല്ലിട തിറ പരദേവതക്കു മുന്‍പില്‍ പ്രാര്‍തനാ നിരതമാവും.പിന്നെ അഴികളിലേക്കു ഓടിക്കയറും.ഉലഞാടുന്ന തിറ അടുത്തുള്ള മരങളൊളം ചായും.പിന്നെ ഇരു വശങളൊടും പേടിപ്പിക്കുന്ന ഊഞാലാട്ടം.അസുരനെ കൊന്ന കാളി സ്വര്‍ണ ഊഞാലാടി കോപമടക്കി എന്ന ഐതീഹ്യമാണു ഇവിടെ കെട്ടിയാടുന്നതു.ചൂളപ്പുവുകളുടെയും മത്താപ്പുകളുടെയും ഓലച്ചൂട്ടിന്റെയും വെളിച്ചം തീര്‍ക്കുന്ന നിറക്കൂട്ടുകള്‍ക്ക് മുമ്പിലാണ് തിറ.ആട്ടത്തിനിടെ തിറ് രൌദ്രഭാവം പ്രകടമാക്കി കരിയണിയും.ഇതോടെ മേളവും പ്രാര്‍തനയും മുറുകും.9 വട്ടം തിറ അഴി കീഴടക്കും.പിന്നെ താഴത്തെ 3 അഴികള്‍ ഭക്തര്‍ ഊരിയെടുക്കുന്നു.അഴി കയറനുള്ള തിറയുടെ തിടുക്കവും ഭക്തരുടെ തടസവും ചെരുംബോള്‍ സമാപനത്തിനു തിളക്കമേറും.
എല്ല വര്‍ഷവും കുംഭം 15 ,16 ( ഫെബ്രു:27,28 ) തീയതികളിലാനു അത്യപൂര്‍വമായ ഈ തിറ.
അപ്പോള്‍ എല്ലവരെയും ഞങ്ങള്‍ തിറ കാണാന്‍ ക്ഷണിക്യാണ്.വരൂല്ലോ?? അല്ലെ ??
Tuesday, November 6, 2007
Sunday, November 4, 2007
ഞങളുടെ പാര്‍ക്ക് ബെഞ്ച്.....പിന്നെ ഞങളുടെ.....
നാലു കല്ലുകള്‍ വെച്ചിട്ട് അതിന്‍ മുകളില്‍ ഒരു പൊട്ടിയ എലക്ട്രിക് പോസ്റ്റ് ഇട്ടാല്‍ വിശാലമായ ഒരു ഇരിപ്പിടമായി ഞങള്‍ക്ക്.മുന്നില്‍ റോഡ്.വാഹനങള്‍ ചീറിപായനൊന്നുമില്ലാത്തതിനാല്‍ അങനെ സുഖമായി ഇരിക്കം,.പുറകില്‍ വിശാലമായ വയല്‍.വൈകുന്നെരം പണികഴിഞ്ഞെത്തുന്ന നാട്ടുകാര്‍ ബാലേട്ടന്റെ പീടികയില്‍ നിന്നും ഒരു കാലിച്ചായ കുടിച്ച് ഒരു ബീഡിയോ സിഗറട്ടൊ വലിച്ച് ഇവിടെ വന്നിരിക്കും.പിന്നെ ചര്‍ച എന്തുമാവമല്ലൊ.വൈകുന്നെരത്തെ വയലിന്റെ സൌന്ദര്യവും ആസ്വദിച്ച് അങനെ ഇരിക്കാം.ഇപ്പോല്‍ ബാലേട്ടന്റെ പീടികക്കു മുമ്പിലായി ഒരു പച്ചക്കറി പീടിക തുടങിയിരിക്കുന്നു.വൈകുന്നെരം അവിടത്തെ റേഡിയോ ഗാനങല്‍ ബാക്ഗ്രൌണ്ട് മ്യൂസിക്കൊരുക്കും.ഒരു ദിനവും കൂടി അങ്ങനെ കഴിഞു പോവും.....
ഇപ്പോല്‍ കൊഴിക്കു വിലകുറഞ്ഞതിനാലാണെന്നു തൊന്നുന്നു ഞങളൂടെ നാട്ടിലെ ഇറ്ച്ചിക്കൊഴിയുടെ മൊഥ്തവ്യാപാരക്കാരായ കെ.സി.ചിക്കന്‍സ് തുറന്നുകാണാറില്ല.അല്ലെങ്കില്‍ അതിനു മുമ്പിലും കുരച്ചു സ്ഥലമുണ്ട് ഇരിക്കാന്‍...അവിടെയും ചര്‍ച പതിവു തന്നെ....എവര്‍ക്കെല്ലാമിടയിലൂടെ നാടനുമടിച്ചു വീട്ടിലീക്കു മടങുന്നവര്‍ ........സത്യം ...നാട്ടിന്‍പുറന്‍ നന്മകളാല്‍.....
ബാലേട്ടന്റെ ചായപീട്യ...
ഞങളുടെ സ്കൂള്‍...
എന്റെ നാടിന്റെ വിശേഷം പറഞ്ഞു തുടങുമ്പോള്‍ ആദ്യം പറയേണ്ടത് ഞങളുടേ സ്കൂളിനെ പറ്റിയാണ്.ഊരള്ളൂര്‍ മാപ്പിള യു പി സ്കൂള്‍.ഞങളെല്ലാം പടിച്ച....ഉച്ചക്കഞ്ഞി കുടിച്ച....ഗ്രൌണ്ടിലെ ചെളീയില്‍ കളിച്ച ആ സ്കൂള്‍.....
പണ്ട് ഓലമെഞ്ഞ ക്ലാസ് മുറികളായിരുന്നു.ഇന്നെല്ലാം ഓടായി .ഇനി വാര്‍പ്പാക്കാന്‍ പോണു എന്നു കേല്‍കുന്നു.
ഒത്തിരി പഴക്കമുള്ള സ്കൂളാണിത്.ഒത്തിരിയൊത്തിരി ഇംഗ്ലീഷുമീഡിഅയാക്കാരു വന്നെങ്കിലും ഇന്നും ഞങളുടെ പഞ്ചായത്തിലെ ഏറ്റ്വും നല്ല സ്കൂളായി ഇതു നിലനില്‍കുന്നു.
Saturday, November 3, 2007
വ്യശ്ചിക പുലരിയിലേക്ക്............
ഓണവും റംസാനും കഴിഞു.....ഇനി ശരണം വിളിയുടെ നാളുകളുമായി വ്യശ്ചികമെത്തുന്നു..എല്ലാ വര്‍ഷവും ഊരള്ളൂരില്‍ നിന്നും ഒരു പാടുപേര്‍ അയ്യപ്പ ദര്‍ശനത്തിനായി ഇരുമുടിക്കെട്ടെടുത്ത് ശരനമന്തങളുമായി പോവാറുണ്ട്.ഇപ്രാവശ്യം കുറച്ച് നേരത്തെ ആണെന്നു നോന്നുന്നു, സ്വാമിമാരെ നാട്ടില്‍ കണ്ടു തുടങിയിരിക്കുന്നു.നാട്ടിലെ അമ്പലങളില്‍ ഇനി തിരക്കിന്റെ കാലം.എന്നും രാവിലെ നാട്ടിലെ സ്വാമിമാര്‍ മുഴുവന്‍ തൊഴാനെത്തും.
Thursday, October 11, 2007
നവമി ആഘോഷം
ഊരള്ളൂര്‍ ശ്രീ വിഷ്നു ക്ഷേത്രത്തില്‍ 12 മുതല്‍ നവമി ആഘോഷം തുടങി .10 ദിവസം നീണ്ടു നില്‍കുന്ന പരിപാടികള്‍ ഉണ്ടായിരിക്കും.13നു സ്വാമി വിവേകാമ്രിത ചൈതന്യ യുടെ പ്രഭാഷണം ഉണ്ടായിരിക്കും.
ഒടുവില്‍ പെരുനാള്‍ എത്തി
വ്രത വിശുദ്ധിയുടെ 30 ദിനരാത്രങള്‍ക്കപ്പുറം നാളെ (13 നു ) പെരുനാള്‍.
ഏല്ലവര്‍കും പെരുനാള്‍ ആശംസകള്‍ .........
ഏല്ലവര്‍കും പെരുനാള്‍ ആശംസകള്‍ .........
Wednesday, October 10, 2007
ഓണാഘോഷം
യാത്രകള്‍ ജീവന്റെ ഭാഗമായി മാറിയിരിക്കുകയാണിപ്പോള്‍.......നിശ്ചിതമായ ഇടവേളകളില്ലാതെ..പലപ്പൊഴും ക്യത്യമായ പ്ലാനിംഗ് പോലുമില്ലാതെയാണു യാത്രകള്‍.അത്തരം ഒരു യാത്രയാണിത്.പോകുമ്പോള്‍ ഒരു സാധാരണ ടൂറിസ്റ്റ് കേന്ദ്രം എന്നതിനപ്പുറം മറ്റൊരു പ്രതീക്ഷയും ഇല്ലായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുരത്തായിരുന്നു ആ സൌന്ദര്യം.....ഞങള്‍ കൂട്ടുകാര്‍ 5 പേര്‍ ആയിരുന്നു യാത്രാംഗങള്‍.പുലര്‍ച്ചെ 5 മണിക്കു കോഴിക്കോടു നിന്നും യാത്ര തുടങി.6 മണിയോടെ വയനാട് ചുരം കയറി തുടങി....പതുക്കെ കല്പറ്റ്...മാനന്തവാടി എന്നിവ പിന്നിട്ട് തോല്‍പ്പെട്ടി വഴി ചൂണ്ട...വിരാജ് പേട്ട .. വഴി മെര്‍ക്കാരയിലേക്ക്.പോകുന്ന വഴിയില്‍ വച്ച് ഒരു കാര്യം മനസിലായി.റോഡിന്റെ നാശം ഒരന്തര്‍സംസ്ഥാന പ്രശ്നമാണെന്ന്.യാത്ര സമയം കരുതിയതിലേക്കാളും കൂടുതല്‍ എടുത്തിരിക്കുന്നു.12 മണിയോടെ മെര്‍ക്കാരയിലെത്തി.വിരാജ് പേട്ട കഴിഞതോടെ തന്നെ പ്രക്യതിയും കാലാവസ്ഥയും മാറിക്കൊണ്ടിരുന്നു.പതുക്കെ പതുക്കെ തണുപ്പ് കയറിവരുന്നു.റൂമില്‍ എത്തി എല്ലരും ഫ്രെഷ് ആയി...തണുപ്പും യാത്ര ക്ഷീണവും അകറ്റാനായി ശകലം ദാഹജലം അകത്താക്കി....ഭക്ഷണവും കഴിച്ചു.ആദ്യസ്ഥലം അബ്ബി വെള്ളച്ചാട്ടമായിരുന്നു.ടൌണില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ ദൂരം.പോകുന്ന വഴികല്‍ വളരെ രസകരമായിരുന്നു.പുല്‍മേടുകള്‍.......മലഞ്ചെരിവുകള്‍...ഇടക്കു കുറേ നേരം വാഹനം നിര്‍ത്തിയിടേണ്ടിവന്നു.ശക്തമായ മൂടല്‍മഞ്ഞ്.ഒന്നും കാണാന്‍ വയ്യ.കോട മാറിയപ്പൊള്‍ വീണ്ടും യാത്ര തുടര്‍ന്നു.മഴയുടെ ശക്തി വെള്ളച്ചട്ടത്തില്‍ ശരിക്കും കാണാമയിരുന്നു.വളരെ ഉയരത്തില്‍ നിന്നാണു വെള്ളം പതിക്കുന്നത്.വെള്ളച്ചാട്ടത്തിനു മുന്‍പിലുള്ള തൂക്കുപാലം വെള്ളച്ചാട്ടത്തെ വളരെ അടുത്തു നിന്നും കാണാന്‍ നമ്മെ സഹായിക്കുന്നു.സമയം രാത്രിയാവുന്നു.വെട്ടക്കുറവും കോടയും യാത്ര മുടക്കുമെന്നു തോന്നിയതിനാല്‍ ഞങള്‍ പെട്ടെന്നു തന്നെ മടങി.ആ ദിവസം അങനെ മുറിക്കകത്തെ ആഘോഷത്തിലേക്കായി.അടുത്ത ദിനം നിസര്‍ഗ്ഗദമ എന്ന ദ്വീപിലേക്കായി.22 കിലോമീറ്ററോളം ദൂരം ടൌണില്‍ നിന്നും....വളരെ സുന്ദരമായി പരിപാലിക്കുന്ന ഒരു ദ്വീപാണത്.ഏറുമാടങളും കോട്ടേജുകളുമായി താമസസൌകര്യ്‌വുമുണ്ടതില്‍.പക്ഷിവളര്‍ത്തല്‍,മാന്‍ വളര്‍ത്തല്‍ കേന്ദ്രങളും അതിലുണ്ട്.മണിക്കൂരുകള്‍ വേണം പൂര്‍ണമായി നട്ന്നു കാണാന്‍.മുളങ്കാടുകളും മറ്റു മരങളുമായി ഒരു വനപ്രതീതി ഉണ്ടാക്കിയിരിക്കുന്നു അവിടെ.ചുറ്റുമുള്ള പുഴയില്‍ ബോട്ടില്‍ വിനോദ സവാരി നടത്തനുള്ള സൌകര്യവുമുണ്ട് അവിടെ.ഉച്ചക്കു ശേഷം ഞങള്‍ കുടകു രാജവംശത്തിന്റെ ചരിത്ര സ്മാരകങല്‍ സംരക്ഷിച്ചിരിക്കുന്ന മ്യൂസിയത്തിലെക്കായി.കോട്ടയ്കൂള്ളുലാണ് മ്യൂസിയം..പഴയ കൊട്കു രാജാക്കന്മരുടെയും പിന്നീട് ഭരിച്ച ബ്രിട്ടീഷ് ഭരണാധികളുടേയും വിശദാംശങള്‍ ഇവിടെയുണ്ട്.ജനദ്രോഹത്തിനു കുപ്രസിദ്ധിയാര്‍ജിച്ചവരായിരുന്നു അവസാന കാല രാജവംശം.അവസാനം ജനങള്‍ ബ്രിട്ടിഷുകാരെ തങളുടെ രാജ്യഭരണമേറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.വൈകുന്നെരം രാജാസ് സീറ്റ് എന്നു പറയുന്ന പാര്‍ക്കിലേക്കു നീങി.ഒരു ചെറുതല്ലാത്ത പൂന്തോട്ടം.നങല്‍ അവിടെ യെത്തി കാഴ്ചകള്‍ കാനുന്നതിനിടയില്‍ തന്നെ കോടയെത്തി,ഇത്തവണ ശക്തമായ കോട.പെട്ടെന്നു പൂന്തോട്ടം മുഴുവന്‍ മഞ്ഞു മൂടി.അന്യോന്യം കാണാന്‍ പറ്റാത്ത അവസ്ഥ.അങനെ രസകരമായ നിമിഷങളിലൂടെ കുറെ നേരം....പതുക്കെ കോട മാറി....വളരെ രസകരമായ മാറ്റങല്‍ പ്രക്യതിയില്‍....അപ്പോഴേക്കും മ്യൂസിക് ഫൌണ്ടന്‍ തുടങി.പിന്നെ എല്ലരും അതിനു ചുറ്റുമായി. ........ രാത്രിയായി....അവസാനം റൂമിലെക്ക്........അടുത്ത ദിനം ....തിരിച്ചു പോരണം.ഇനിയും സ്ഥലങള്‍ കാണാന്‍ ബാക്കി കിടക്കുന്നു....അവസാനം ദൂരക്കൂടുതല്‍ കാരണം ഗോള്‍ഡന്‍ റ്റെമ്പിള്‍ ഒഴിവാക്കി.രാവിലെ ചെറിയ പര്‍ചേസ്.പിന്നെ പതുക്കെ തിരിചു പോരല്‍.വരുന്ന വഴി തിരുനെല്ലിയില്‍ പോയ്യി തൊഴുതു പോന്നു.രസകരമായ വഴിയാണു തിരുനെല്ലിയിലേക്ക്....ആനക്കൂട്ടങള്‍ക്കും മാന്‍ കൂട്ടങള്‍കും കാട്ടുപോത്തുകള്‍കും ഇടയിലൂടെ...തിരുനെല്ലി........യാത്ര അവസാനത്തിലേക്കെത്തുന്നു.......ഒരിക്കല്‍കൂടി തിരിച്ചു വരണം എന്ന ആഗ്രഹത്തോടെ......എനിക്കു തൊന്നുന്നത് തണുപ്പാണ് മെര്‍ക്കരയിലെ ഒരു പ്രധാന ആകര്‍ഷണം.ഊട്ടിയിലെ പോലെ അസഹ്യമായ തണുപ്പില്ല ഇവിടെ ..ആസ്വദിക്കാവുന്ന തണുപ്പു മാത്രം....പിന്നെ പ്രക്യതിയും.......
മറ്റു ടൂറിസ്റ്റു കേന്ദ്രങളില്‍ നിന്നു വ്യത്യസ്തമായി തിരക്കുകളില്ലാത്ത ....ശാന്തമായ .....ഒരു സ്ഥലം....
Monday, May 28, 2007
New Team for Uralloor Vishnu Temple
The Annual General Body meeting was held on 27th of May at Uralloor temple and elected a new team of Administrative council for the next year. The new team lead by Rajan Vadakkayil ( Ration Shop ) as President, Anil Malol as Secretary and Prakasan KP as Treasurer .The new team will take power on 5th of June.
Wishing all the best for the new team.
Wishing all the best for the new team.
Saturday, May 26, 2007
Sunday, May 20, 2007
പ്രവി ദുബായിലേക്കു മടങി
ഒരു കയ്യില്‍ ബാഗും മറ്റെ കയ്യില്‍ ബക്കാര്‍ഡിയുമായി കരിപ്പൂരില്‍ വന്നിറങിയ പ്രവി ഇന്നു തിരിച്ചു പോയി.ആഘോഷങള്‍ക്കു ചെറിയ ഒരു ഇടവേള നല്‍കികൊണ്ട്.
ഇനി എല്ലാവരും കുറച്ചു ദിവസം വിഷമിച്ചു നടക്കും ...അതിനിടയിലെവിടെ നിന്നെങ്കിലും ഒരു കള്ളുകുടി വന്നുവീഴുന്നതു വരെ........
ഇനി എല്ലാവരും കുറച്ചു ദിവസം വിഷമിച്ചു നടക്കും ...അതിനിടയിലെവിടെ നിന്നെങ്കിലും ഒരു കള്ളുകുടി വന്നുവീഴുന്നതു വരെ........
Monday, April 2, 2007
പഴനി മുരുകന്‍ തുണൈ......
ഏപ്രില്‍ ആദ്യവാരം ആയിരുന്നു പഴനി യാത്ര....കൊയിലാണ്ടിയില്‍ നിന്നും പാലക്കാടെക്കു ട്രയിന്‍ യാത്ര. പാലക്കടെത്തിയപ്പൊള്‍ ആദ്യ പണി കിട്ടി.തമിള്‍നാട്ടില്‍ ഹര്‍ത്താല്‍.വൈകീട്ട് വരെ കണ്ടു മടുത്ത മലമ്പുഴ ഗാര്‍ഡന്‍ ശരണം.വൈകുന്നേരം മീറ്റര്‍ ഗേജിലേറി പളനി യാത്ര.നല്ല തിരക്ക് ,ഹര്‍ത്താല്‍ കാരണമെന്ന് കരുതി.....പക്ഷെ പളനിയിലിറങിയതോടെ കിട്ടി രണ്ടാമത്തെ പണി.അവിടെ അന്ന് എന്തോ പ്രധാന ഉത്സവം.ആകെ തിരക്കു തന്നെ...റൂമൊന്നും കിട്ടാനില്ല.കിടപ്പു ദിനമലറില്‍ ആക്കണൊ അതൊ ദിനതന്തി മതിയൊ എന്നാലോചിച്ച് നില്‍കുമ്പോള്‍ പെട്ടെന്നൊരു ദൈവദൂതന്‍ ബ്രോക്കരുടെ രൂപത്തില്‍...അങനെ അവസാനം കിടപ്പു കട്ടിലില്‍ തന്നെയായി.കുളി കഴിഞതോടെ മൂക്ക് ശുദ്ധമായി...പതുക്കെ ഓം ലെറ്റിന്റെ മനം മൂകിലെത്തി.അതോടെ എല്ലരും അങൊട്ടയി യാത്ര.തട്ടുകടയില്‍ നിന്ന് ഡിന്നര്‍ കഴിഞ്ഞു....അങനെ ആ ദിനം ഒഅം ലെറ്റും ദോശയും അല്പം ദാഹശമിനിയുമായി കടന്നു പൊയി.
പിറ്റേന്നു രാവിലെ ഇറങി...വരി നിന്ന് പളനിമല കയറാന്‍ തുടങി....നല്ല തിരക്ക്.....മുരുകന് ശരണം വിളിച്ച് എത്രയാ ആള്‍ക്കാര്‍ മല കേറുന്നത്......അങനെ കയറി കയറി ഞങളും സന്നിധിയിലെത്തി....നോക്കുമ്പോല്‍ അവിടെ അടുത്തു കാണാന്‍ ഒരു ചാര്‍ജ്,അകന്നു കാണാന്‍ ഒരു ചാര്‍ജ്,എന്നിങനെ ഒരു പാട് രീതികള്‍.അവസാനം പണം കൊടുത്ത് ദര്‍ശനം വീന്ദ എന്നു തീരുമാനിച്ചു.പുറത്ത് നിന്നും തൊഴുത് ചുറ്റിനടന്നു.വെയില്‍ ചൂടയിതുറ്റങിയപ്പൊള്‍ പതുക്കെ ഇറങാന്‍ തുറ്റങി.അവസാനം താഴെയെത്തി ..പിന്നെ ചെറിയ പര്‍ചേസ്.പതുക്കെ മടക്കം....ബസില്‍ പാലക്കടേക്കും അവിടുന്നു ട്രയിനില്‍ കൊയിലാണ്ടിക്കും.........
Friday, March 9, 2007
പ്രവിയുടെ കല്യാണം
Sunday, February 18, 2007
മുജീബ്.....അങു ദുഭായില്‍ നിന്നും....ഷേക്കിന്റെ കൂടെ.....
മുജീബ് ഖത്തറില്‍ ജോലി ചെയ്യുന്നു..ഒരു സാംസ്കാരികജീവി.അവിടെ പക്ഷെ വെയിലത്ത് എതൊന്നും വിളയില്ലത്രെ............
Friday, February 2, 2007
ഇനി ശശി മാത്രം.....
ശശിയുടെ അന്വേഷണങള്‍ക്കു അറുതിയായില്ല......
അതു തുടര്‍ന്നുകൊണ്ടെയിരിക്കുന്നു......
ഓരൊ പെണ്ണുകാണലും
ദാഹശമനിക്കൊപ്പമുള്ള വിശകലനങളിലെക്ക്.......
അതു തുടര്‍ന്നുകൊണ്ടെയിരിക്കുന്നു......
ഓരൊ പെണ്ണുകാണലും
ദാഹശമനിക്കൊപ്പമുള്ള വിശകലനങളിലെക്ക്.......
Thursday, January 18, 2007
യാത്രകള്‍........
ആദ്യം ഞങളെ പറ്റി പറഞ്ഞു തുടങാം. ഏതൊരു നാട്ടിലുമെന്നപോലെ ഇവിടെയും സംസ്കാരികപ്രവര്‍ത്തനമെന്നത് ഒരു കൂട്ടം യുവാക്കളിലൂടെ തന്നെയായിരുന്നു.ക്ലാസിക് സാംസ്കാരികവേദി എന്ന പേരില്‍ ഒത്തിരി പ്രവര്‍ത്തനങള്‍ ഞങള്‍ ഊരള്ളൂരില്‍ നടത്തി.
നാട്ടുപന്തല്‍ (നാടന്‍ പാട്ടുകാരുടെ സംഗമം),നാട്ടരങ് (ഗ്രാമോത്സവം),ദര്‍പ്പണം (സ്ഥിരം ചര്‍ച്ചാ സദസ്സ്) എന്നിവയിലൂടെ പതുക്കെ ഞങള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു.
അമാവാസിയില്‍ നിന്നും പൌര്‍ണമിയിലെക്ക് ,കര്‍ണഭാരം,ഡല്‍ഹി എന്നിവ ഒരു പാടു നാടകവേദികളില്‍ ഞങളുടെ നാടിന്റെ പേര്‍ ഉറക്കെ പറയിച്ചു.കേരളൊത്സവത്തിന്റെ വിവിധ തലങളില്‍ അവ സമ്മാനാര്‍ഹമായി.ബൈസിക്കിള്‍ തീവ്സിലൂടെയും ,മോഡേണ്‍ റ്റൈംസിലൂടെയും ലൊകസിനിമയിലെക്കു ഒരു ഒളികണ്ണോട്ടം നടത്തി ഊരള്ളൂര്‍കാര്‍.
അതിനൊപ്പം ഓണാഘോഷങളും, വിഷുക്കണികളും,ക്രിസ്തുമസ് കരോളും വഴി നാടിന്റെ പതിവു ആഘോഷങള്‍ക്കു നിറപ്പകിട്ടേകി.ഏറ്റവും പ്രധാന നേട്ടം പിറവി എന്ന കൈയെഴുത്ത് മാഗസിനും പ്രതീക്ഷ എന്ന മിനി മാഗസിനുമാണ്.3 വാര്‍ഷിക പതിപ്പുകള്‍ പിറവിക്കുണ്ടായി.4 വര്‍ഷത്തോളം ക്യത്യമായി പ്രതീക്ഷ മിനി മാസികയാക്കി ഇറക്കാനും കഴിഞ്ഞു.ഇന്ന് പ്രതീക്ഷ ബൂലോഗത്ത് ലഭ്യമാണ്.
pratheekshaa.blogspot.com
Subscribe to:
Posts (Atom)