എന്റെ നാടിനെ പറ്റി പറയുമ്പോള്‍ പറയേണ്ട ഒരു പ്രധാന കാര്യമാണ് എടവനകുളങ്ങര അമ്പലം.നാട്ടിലെ പ്രധാന പരദേവതാ ക്ഷേത്രം.വിശാലമായ വയലിനരികിലായി വലിയ ഒരാല്‍ത്തറ.അതിനു ചുറ്റും വല്യ കുളം...പിന്നെ ഏക്കറുകള്‍ വ്യാപിച്ചു കിടക്കുന്ന അമ്പലം.താഴെ പരദേവതാ ക്ഷേത്രം.മേലെ കാവും ചെറിയ അമ്പലവും.
നാട്ടിലെ അമ്പലം എന്നതിനപ്പുറം ഒരു സവിശെഷതയുണ്ട് ഇവിടെ.കേരളത്തിലെ അപൂര്‍വമായ ഒരു തിറയെ അരങ്ങേറുന്നതിവിടെയാണ്. അതിനെ എനിക്കറിയാാവുന്നതു പോലെ പരിചയപ്പെടുത്താം..
കോഴിക്കോട് കൊയിലാണ്ടിയ്കടുത്ത് എടവനക്കുളങരയില്‍ നടക്കുന്ന അഴിമുറി തിറ ശ്രദ്ധേയമാകുന്നതു അപൂര്‍വത കൊണ്ടാനണ്.അസുരനിഗ്രഹതിനു ശേഷമുള്ള ദേവിയുടെ ആനന്ദന്യത്തമാണ് ഈ ആഘോഷം.
തെങോളം പൊക്കത്തില്‍ ആണ് തിറയാട്ടം.രാവു വെളുക്കുവോളം ദേശത്തിന്റെ ഉസ്തവമായി തിറ മാറുന്നു.പരദേവതാ ക്ഷേത്രത്തിലാണ് ഈ വഴിപാട് .രാവിലെ ദേശത്തിലെ ആശാരികള്‍ ചേര്‍ന്ന് വഴിപാടു തെങും കവുങും മുറിക്കുന്നതോടെയാണ് ഉസ്തവത്തിനു തുടക്കം.വൈകീട്ടു ഇവ ഉപയൊഗിച്ചു അഴി ഉയര്‍ത്തുന്നു.30 അടിയോളം ഉയരത്തിലാണു അഴികള്‍.കെട്ടിപ്പൊക്കിയ കൊന്നത്തെങില്‍ കവുങിന്‍ പാളികള്‍ കൊണ്ടു തീര്‍ക്കുന്ന അഴിയില്ന്മെലുള്ള കോലക്കാരന്റെ ന്യുത്ത്മാണു അഴിമുറിത്തിറ.രാത്രി 11 മണീയോടെ തിറ അഴി നോക്കാന്‍ എത്തുന്നു.ഇതോടെയാനു ആട്ടത്തിന്റെ തുടക്കം.അഴികല്‍ക്കിടയില്‍ തിറ ആടി നില്‍ക്കുംബൊല്‍ ഭക്തര്‍ പ്രാര്‍തന തുടങും.ദേവി ഭാഗവതത്തിലെ അസുര നിഗ്രഹമാണു ആട്ടത്തിന്റെ ഐതീഹ്യം.
അഴി നോക്കി കഴിഞാല്‍ പിന്നെ കൊയ്തൊഴിഞ പാടത്തണ് തിറയാട്ടം.3 മണി വരെ ഇതു തുടരും.ആയിരങല്‍ കാണും കാഴ്ചക്കാരായിട്ട്.വഴിപാടുകള്‍ക്കായി കുരുത്തോലയില്‍ തീര്‍ത പൂക്കലശങല്‍ പലയിടത്തു നിന്നും പാഞെത്തും.കലശപ്പൂക്കള്‍കു നടുവിലൂടെ ബ്രാഹ്മ മുഹൂര്‍ത്തത്തിനു പിന്‍പെ അഴി മുറി തിറ പുറ്പ്പെടുകയായി.തൊട്ടടുത്ത പടിപ്പുരയില്‍ നിന്നും അണിഞൊരുങിയാനു വരവ്.ചെണ്ടയും ചൂട്ടുമായി ഭക്തര്‍ തിറക്കു വഴികാട്ടുന്നു.തെല്ലിട തിറ പരദേവതക്കു മുന്‍പില്‍ പ്രാര്‍തനാ നിരതമാവും.പിന്നെ അഴികളിലേക്കു ഓടിക്കയറും.ഉലഞാടുന്ന തിറ അടുത്തുള്ള മരങളൊളം ചായും.പിന്നെ ഇരു വശങളൊടും പേടിപ്പിക്കുന്ന ഊഞാലാട്ടം.അസുരനെ കൊന്ന കാളി സ്വര്‍ണ ഊഞാലാടി കോപമടക്കി എന്ന ഐതീഹ്യമാണു ഇവിടെ കെട്ടിയാടുന്നതു.ചൂളപ്പുവുകളുടെയും മത്താപ്പുകളുടെയും ഓലച്ചൂട്ടിന്റെയും വെളിച്ചം തീര്‍ക്കുന്ന നിറക്കൂട്ടുകള്‍ക്ക് മുമ്പിലാണ് തിറ.ആട്ടത്തിനിടെ തിറ് രൌദ്രഭാവം പ്രകടമാക്കി കരിയണിയും.ഇതോടെ മേളവും പ്രാര്‍തനയും മുറുകും.9 വട്ടം തിറ അഴി കീഴടക്കും.പിന്നെ താഴത്തെ 3 അഴികള്‍ ഭക്തര്‍ ഊരിയെടുക്കുന്നു.അഴി കയറനുള്ള തിറയുടെ തിടുക്കവും ഭക്തരുടെ തടസവും ചെരുംബോള്‍ സമാപനത്തിനു തിളക്കമേറും.
എല്ല വര്‍ഷവും കുംഭം 15 ,16 ( ഫെബ്രു:27,28 ) തീയതികളിലാനു അത്യപൂര്‍വമായ ഈ തിറ.
അപ്പോള്‍ എല്ലവരെയും ഞങ്ങള്‍ തിറ കാണാന്‍ ക്ഷണിക്യാണ്.വരൂല്ലോ?? അല്ലെ ??
Tuesday, November 6, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment