Sunday, November 4, 2007

ഞങളുടെ പാര്‍ക്ക് ബെഞ്ച്.....പിന്നെ ഞങളുടെ.....





നാലു കല്ലുകള്‍ വെച്ചിട്ട് അതിന്‍ മുകളില്‍ ഒരു പൊട്ടിയ എലക്ട്രിക് പോസ്റ്റ് ഇട്ടാല്‍ വിശാലമായ ഒരു ഇരിപ്പിടമാ‍യി ഞങള്‍ക്ക്.മുന്നില്‍ റോഡ്.വാഹനങള്‍ ചീറിപായനൊന്നുമില്ലാത്തതിനാല്‍ അങനെ സുഖമായി ഇരിക്കം,.പുറകില്‍ വിശാലമായ വയല്‍.വൈകുന്നെരം പണികഴിഞ്ഞെത്തുന്ന നാട്ടുകാര്‍ ബാലേട്ടന്റെ പീടികയില്‍ നിന്നും ഒരു കാലിച്ചായ കുടിച്ച് ഒരു ബീഡിയോ സിഗറട്ടൊ വലിച്ച് ഇവിടെ വന്നിരിക്കും.പിന്നെ ചര്‍ച എന്തുമാവമല്ലൊ.വൈകുന്നെരത്തെ വയലിന്റെ സൌന്ദര്യവും ആസ്വദിച്ച് അങനെ ഇരിക്കാം.ഇപ്പോല്‍ ബാലേട്ടന്റെ പീടികക്കു മുമ്പിലായി ഒരു പച്ചക്കറി പീടിക തുടങിയിരിക്കുന്നു.വൈകുന്നെരം അവിടത്തെ റേഡിയോ ഗാനങല്‍ ബാക്ഗ്രൌണ്ട് മ്യൂസിക്കൊരുക്കും.ഒരു ദിനവും കൂടി അങ്ങനെ കഴിഞു പോവും.....
ഇപ്പോല്‍ കൊഴിക്കു വിലകുറഞ്ഞതിനാലാണെന്നു തൊന്നുന്നു ഞങളൂടെ നാട്ടിലെ ഇറ്ച്ചിക്കൊഴിയുടെ മൊഥ്തവ്യാപാരക്കാരായ കെ.സി.ചിക്കന്‍സ് തുറന്നുകാണാറില്ല.അല്ലെങ്കില്‍ അതിനു മുമ്പിലും കുരച്ചു സ്ഥലമുണ്ട് ഇരിക്കാന്‍...അവിടെയും ചര്‍ച പതിവു തന്നെ....എവര്‍ക്കെല്ലാമിടയിലൂടെ നാടനുമടിച്ചു വീട്ടിലീക്കു മടങുന്നവര്‍ ........സത്യം ...നാട്ടിന്‍പുറന്‍ നന്മകളാല്‍.....

No comments: