Monday, April 2, 2007

പഴനി മുരുകന്‍ തുണൈ......



ഏപ്രില്‍ ആദ്യവാരം ആയിരുന്നു പഴനി യാത്ര....കൊയിലാണ്ടിയില്‍ നിന്നും പാലക്കാടെക്കു ട്രയിന്‍ യാത്ര. പാലക്കടെത്തിയപ്പൊള്‍ ആദ്യ പണി കിട്ടി.തമിള്‍നാട്ടില്‍ ഹര്‍ത്താല്‍.വൈകീട്ട് വരെ കണ്ടു മടുത്ത മലമ്പുഴ ഗാര്‍ഡന്‍ ശരണം.വൈകുന്നേരം മീറ്റര്‍ ഗേജിലേറി പളനി യാത്ര.നല്ല തിരക്ക് ,ഹര്‍ത്താല്‍ കാരണമെന്ന് കരുതി.....പക്ഷെ പളനിയിലിറങിയതോടെ കിട്ടി രണ്ടാമത്തെ പണി.അവിടെ അന്ന് എന്തോ പ്രധാന ഉത്സവം.ആകെ തിരക്കു തന്നെ...റൂമൊന്നും കിട്ടാനില്ല.കിടപ്പു ദിനമലറില്‍ ആക്കണൊ അതൊ ദിനതന്തി മതിയൊ എന്നാലോചിച്ച് നില്‍കുമ്പോള്‍ പെട്ടെന്നൊരു ദൈവദൂതന്‍ ബ്രോക്കരുടെ രൂപത്തില്‍...അങനെ അവസാനം കിടപ്പു കട്ടിലില്‍ തന്നെയായി.കുളി കഴിഞതോടെ മൂക്ക് ശുദ്ധമായി...പതുക്കെ ഓം ലെറ്റിന്റെ മനം മൂകിലെത്തി.അതോടെ എല്ലരും അങൊട്ടയി യാത്ര.തട്ടുകടയില്‍ നിന്ന് ഡിന്നര്‍ കഴിഞ്ഞു....അങനെ ആ ദിനം ഒഅം ലെറ്റും ദോശയും അല്പം ദാഹശമിനിയുമായി കടന്നു പൊയി.
പിറ്റേന്നു രാവിലെ ഇറങി...വരി നിന്ന് പളനിമല കയറാന്‍ തുടങി....നല്ല തിരക്ക്.....മുരുകന് ശരണം വിളിച്ച് എത്രയാ ആള്‍ക്കാര്‍ മല കേറുന്നത്......അങനെ കയറി കയറി ഞങളും സന്നിധിയിലെത്തി....നോക്കുമ്പോല്‍ അവിടെ അടുത്തു കാണാന്‍ ഒരു ചാര്‍ജ്,അകന്നു കാണാന്‍ ഒരു ചാര്‍ജ്,എന്നിങനെ ഒരു പാട് രീതികള്‍.അവസാനം പണം കൊടുത്ത് ദര്‍ശനം വീന്ദ എന്നു തീരുമാനിച്ചു.പുറത്ത് നിന്നും തൊഴുത് ചുറ്റിനടന്നു.വെയില്‍ ചൂടയിതുറ്റങിയപ്പൊള്‍ പതുക്കെ ഇറങാന്‍ തുറ്റങി.അവസാനം താഴെയെത്തി ..പിന്നെ ചെറിയ പര്‍ചേസ്.പതുക്കെ മടക്കം....ബസില്‍ പാലക്കടേക്കും അവിടുന്നു ട്രയിനില്‍ കൊയിലാണ്ടിക്കും.........

No comments: