Thursday, January 18, 2007

യാത്രകള്‍........


















ആദ്യം ഞങളെ പറ്റി പറഞ്ഞു തുടങാം. ഏതൊരു നാട്ടിലുമെന്നപോലെ ഇവിടെയും സംസ്കാരികപ്രവര്‍ത്തനമെന്നത് ഒരു കൂട്ടം യുവാക്കളിലൂടെ തന്നെയായിരുന്നു.ക്ലാസിക് സാംസ്കാരികവേദി എന്ന പേരില്‍ ഒത്തിരി പ്രവര്‍ത്തനങള്‍ ഞങള്‍ ഊരള്ളൂരില്‍ നടത്തി.
നാട്ടുപന്തല്‍ (നാടന്‍ പാട്ടുകാരുടെ സംഗമം),നാട്ടരങ് (ഗ്രാമോത്സവം),ദര്‍പ്പണം (സ്ഥിരം ചര്‍ച്ചാ സദസ്സ്) എന്നിവയിലൂടെ പതുക്കെ ഞങള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു.
അമാവാസിയില്‍ നിന്നും പൌര്‍ണമിയിലെക്ക് ,കര്‍ണഭാരം,ഡല്‍ഹി എന്നിവ ഒരു പാടു നാടകവേദികളില്‍ ഞങളുടെ നാടിന്റെ പേര്‍ ഉറക്കെ പറയിച്ചു.കേരളൊത്സവത്തിന്റെ വിവിധ തലങളില്‍ അവ സമ്മാനാര്‍ഹമായി.ബൈസിക്കിള്‍ തീവ്സിലൂടെയും ,മോഡേണ്‍ റ്റൈംസിലൂടെയും ലൊകസിനിമയിലെക്കു ഒരു ഒളികണ്ണോട്ടം നടത്തി ഊരള്ളൂര്‍കാര്‍.
അതിനൊപ്പം ഓണാഘോഷങളും, വിഷുക്കണികളും,ക്രിസ്തുമസ് കരോളും വഴി നാടിന്റെ പതിവു ആഘോഷങള്‍ക്കു നിറപ്പകിട്ടേകി.
ഏറ്റവും പ്രധാന നേട്ടം പിറവി എന്ന കൈയെഴുത്ത് മാഗസിനും പ്രതീക്ഷ എന്ന മിനി മാഗസിനുമാണ്.3 വാര്‍ഷിക പതിപ്പുകള്‍ പിറവിക്കുണ്ടായി.4 വര്‍ഷത്തോളം ക്യത്യമായി പ്രതീക്ഷ മിനി മാസികയാക്കി ഇറക്കാനും കഴിഞ്ഞു.ഇന്ന് പ്രതീക്ഷ ബൂലോഗത്ത് ലഭ്യമാണ്.
pratheekshaa.blogspot.com

1 comment:

mmujeebc said...

Nice now, Add some thing more