Wednesday, October 10, 2007

ഓണാഘോഷം


















യാത്രകള്‍ ജീവന്റെ ഭാഗമായി മാറിയിരിക്കുകയാണിപ്പോള്‍.......നിശ്ചിതമായ ഇടവേളകളില്ലാതെ..പലപ്പൊഴും ക്യത്യമായ പ്ലാനിംഗ് പോലുമില്ലാതെയാണു യാത്രകള്‍.അത്തരം ഒരു യാത്രയാണിത്.പോകുമ്പോള്‍ ഒരു സാധാരണ ടൂറിസ്റ്റ് കേന്ദ്രം എന്നതിനപ്പുറം മറ്റൊരു പ്രതീക്ഷയും ഇല്ലായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുരത്തായിരുന്നു ആ സൌന്ദര്യം.....ഞങള്‍ കൂട്ടുകാര്‍ 5 പേര്‍ ആയിരുന്നു യാത്രാംഗങള്‍.പുലര്‍ച്ചെ 5 മണിക്കു കോഴിക്കോടു നിന്നും യാത്ര തുടങി.6 മണിയോടെ വയനാട് ചുരം കയറി തുടങി....പതുക്കെ കല്പറ്റ്...മാനന്തവാടി എന്നിവ പിന്നിട്ട് തോല്‍പ്പെട്ടി വഴി ചൂണ്ട...വിരാജ് പേട്ട .. വഴി മെര്‍ക്കാരയിലേക്ക്.പോകുന്ന വഴിയില്‍ വച്ച് ഒരു കാര്യം മനസിലായി.റോഡിന്റെ നാശം ഒരന്തര്‍സംസ്ഥാന പ്രശ്നമാണെന്ന്.യാത്ര സമയം കരുതിയതിലേക്കാളും കൂടുതല്‍ എടുത്തിരിക്കുന്നു.12 മണിയോടെ മെര്‍ക്കാരയിലെത്തി.വിരാജ് പേട്ട കഴിഞതോടെ തന്നെ പ്രക്യതിയും കാലാവസ്ഥയും മാറിക്കൊണ്ടിരുന്നു.പതുക്കെ പതുക്കെ തണുപ്പ് കയറിവരുന്നു.റൂമില്‍ എത്തി എല്ലരും ഫ്രെഷ് ആയി...തണുപ്പും യാത്ര ക്ഷീണവും അകറ്റാനായി ശകലം ദാഹജലം അകത്താക്കി....ഭക്ഷണവും കഴിച്ചു.ആദ്യസ്ഥലം അബ്ബി വെള്ളച്ചാട്ടമായിരുന്നു.ടൌണില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ ദൂരം.പോകുന്ന വഴികല്‍ വളരെ രസകരമായിരുന്നു.പുല്‍മേടുകള്‍.......മലഞ്ചെരിവുകള്‍...ഇടക്കു കുറേ നേരം വാഹനം നിര്‍ത്തിയിടേണ്ടിവന്നു.ശക്തമായ മൂടല്‍മഞ്ഞ്.ഒന്നും കാണാന്‍ വയ്യ.കോട മാറിയപ്പൊള്‍ വീണ്ടും യാത്ര തുടര്‍ന്നു.മഴയുടെ ശക്തി വെള്ളച്ചട്ടത്തില്‍ ശരിക്കും കാണാമയിരുന്നു.വളരെ ഉയരത്തില്‍ നിന്നാണു വെള്ളം പതിക്കുന്നത്.വെള്ളച്ചാട്ടത്തിനു മുന്‍പിലുള്ള തൂക്കുപാലം വെള്ളച്ചാട്ടത്തെ വളരെ അടുത്തു നിന്നും കാണാന്‍ നമ്മെ സഹായിക്കുന്നു.സമയം രാത്രിയാവുന്നു.വെട്ടക്കുറവും കോടയും യാത്ര മുടക്കുമെന്നു തോന്നിയതിനാല്‍ ഞങള്‍ പെട്ടെന്നു തന്നെ മടങി.ആ ദിവസം അങനെ മുറിക്കകത്തെ ആഘോഷത്തിലേക്കായി.അടുത്ത ദിനം നിസര്‍ഗ്ഗദമ എന്ന ദ്വീപിലേക്കായി.22 കിലോമീറ്ററോളം ദൂരം ടൌണില്‍ നിന്നും....വളരെ സുന്ദരമായി പരിപാലിക്കുന്ന ഒരു ദ്വീപാണത്.ഏറുമാടങളും കോട്ടേജുകളുമായി താമസസൌകര്യ്‌വുമുണ്ടതില്‍.പക്ഷിവളര്‍ത്തല്‍,മാന്‍ വളര്‍ത്തല്‍ കേന്ദ്രങളും അതിലുണ്ട്.മണിക്കൂരുകള്‍ വേണം പൂര്‍ണമായി നട്ന്നു കാണാന്‍.മുളങ്കാടുകളും മറ്റു മരങളുമായി ഒരു വനപ്രതീതി ഉണ്ടാക്കിയിരിക്കുന്നു അവിടെ.ചുറ്റുമുള്ള പുഴയില്‍ ബോട്ടില്‍ വിനോദ സവാരി നടത്തനുള്ള സൌകര്യവുമുണ്ട് അവിടെ.ഉച്ചക്കു ശേഷം ഞങള്‍ കുടകു രാജവംശത്തിന്റെ ചരിത്ര സ്മാരകങല്‍ സംരക്ഷിച്ചിരിക്കുന്ന മ്യൂസിയത്തിലെക്കായി.കോട്ടയ്കൂള്ളുലാണ് മ്യൂസിയം..പഴയ കൊട്കു രാജാക്കന്മരുടെയും പിന്നീട് ഭരിച്ച ബ്രിട്ടീഷ് ഭരണാധികളുടേയും വിശദാംശങള്‍ ഇവിടെയുണ്ട്.ജനദ്രോഹത്തിനു കുപ്രസിദ്ധിയാര്‍ജിച്ചവരായിരുന്നു അവസാന കാല രാജവംശം.അവസാനം ജനങള്‍ ബ്രിട്ടിഷുകാരെ തങളുടെ രാജ്യഭരണമേറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.വൈകുന്നെരം രാജാസ് സീറ്റ് എന്നു പറയുന്ന പാര്‍ക്കിലേക്കു നീങി.ഒരു ചെറുതല്ലാത്ത പൂന്തോട്ടം.നങല്‍ അവിടെ യെത്തി കാഴ്ചകള്‍ കാനുന്നതിനിടയില്‍ തന്നെ കോടയെത്തി,ഇത്തവണ ശക്തമായ കോട.പെട്ടെന്നു പൂന്തോട്ടം മുഴുവന്‍ മഞ്ഞു മൂടി.അന്യോന്യം കാണാന്‍ പറ്റാത്ത അവസ്ഥ.അങനെ രസകരമായ നിമിഷങളിലൂടെ കുറെ നേരം....പതുക്കെ കോട മാറി....വളരെ രസകരമായ മാറ്റങല്‍ പ്രക്യതിയില്‍....അപ്പോഴേക്കും മ്യൂസിക് ഫൌണ്ടന്‍ തുടങി.പിന്നെ എല്ലരും അതിനു ചുറ്റുമായി. ........ രാത്രിയായി....അവസാനം റൂമിലെക്ക്........അടുത്ത ദിനം ....തിരിച്ചു പോരണം.ഇനിയും സ്ഥലങള്‍ കാണാന്‍ ബാക്കി കിടക്കുന്നു....അവസാനം ദൂരക്കൂടുതല്‍ കാരണം ഗോള്‍ഡന്‍ റ്റെമ്പിള്‍ ഒഴിവാക്കി.രാവിലെ ചെറിയ പര്‍ചേസ്.പിന്നെ പതുക്കെ തിരിചു പോരല്‍.വരുന്ന വഴി തിരുനെല്ലിയില്‍ പോയ്യി തൊഴുതു പോന്നു.രസകരമായ വഴിയാണു തിരുനെല്ലിയിലേക്ക്....ആനക്കൂട്ടങള്‍ക്കും മാന്‍ കൂട്ടങള്‍കും കാട്ടുപോത്തുകള്‍കും ഇടയിലൂടെ...തിരുനെല്ലി........യാത്ര അവസാനത്തിലേക്കെത്തുന്നു.......ഒരിക്കല്‍കൂടി തിരിച്ചു വരണം എന്ന ആഗ്രഹത്തോടെ......എനിക്കു തൊന്നുന്നത് തണുപ്പാണ് മെര്‍ക്കരയിലെ ഒരു പ്രധാന ആകര്‍ഷണം.ഊട്ടിയിലെ പോലെ അസഹ്യമായ തണുപ്പില്ല ഇവിടെ ..ആസ്വദിക്കാവുന്ന തണുപ്പു മാത്രം....പിന്നെ പ്രക്യതിയും.......
മറ്റു ടൂറിസ്റ്റു കേന്ദ്രങളില്‍ നിന്നു വ്യത്യസ്തമായി തിരക്കുകളില്ലാത്ത ....ശാന്തമായ .....ഒരു സ്ഥലം....











No comments: