Monday, April 2, 2007

പഴനി മുരുകന്‍ തുണൈ......



ഏപ്രില്‍ ആദ്യവാരം ആയിരുന്നു പഴനി യാത്ര....കൊയിലാണ്ടിയില്‍ നിന്നും പാലക്കാടെക്കു ട്രയിന്‍ യാത്ര. പാലക്കടെത്തിയപ്പൊള്‍ ആദ്യ പണി കിട്ടി.തമിള്‍നാട്ടില്‍ ഹര്‍ത്താല്‍.വൈകീട്ട് വരെ കണ്ടു മടുത്ത മലമ്പുഴ ഗാര്‍ഡന്‍ ശരണം.വൈകുന്നേരം മീറ്റര്‍ ഗേജിലേറി പളനി യാത്ര.നല്ല തിരക്ക് ,ഹര്‍ത്താല്‍ കാരണമെന്ന് കരുതി.....പക്ഷെ പളനിയിലിറങിയതോടെ കിട്ടി രണ്ടാമത്തെ പണി.അവിടെ അന്ന് എന്തോ പ്രധാന ഉത്സവം.ആകെ തിരക്കു തന്നെ...റൂമൊന്നും കിട്ടാനില്ല.കിടപ്പു ദിനമലറില്‍ ആക്കണൊ അതൊ ദിനതന്തി മതിയൊ എന്നാലോചിച്ച് നില്‍കുമ്പോള്‍ പെട്ടെന്നൊരു ദൈവദൂതന്‍ ബ്രോക്കരുടെ രൂപത്തില്‍...അങനെ അവസാനം കിടപ്പു കട്ടിലില്‍ തന്നെയായി.കുളി കഴിഞതോടെ മൂക്ക് ശുദ്ധമായി...പതുക്കെ ഓം ലെറ്റിന്റെ മനം മൂകിലെത്തി.അതോടെ എല്ലരും അങൊട്ടയി യാത്ര.തട്ടുകടയില്‍ നിന്ന് ഡിന്നര്‍ കഴിഞ്ഞു....അങനെ ആ ദിനം ഒഅം ലെറ്റും ദോശയും അല്പം ദാഹശമിനിയുമായി കടന്നു പൊയി.
പിറ്റേന്നു രാവിലെ ഇറങി...വരി നിന്ന് പളനിമല കയറാന്‍ തുടങി....നല്ല തിരക്ക്.....മുരുകന് ശരണം വിളിച്ച് എത്രയാ ആള്‍ക്കാര്‍ മല കേറുന്നത്......അങനെ കയറി കയറി ഞങളും സന്നിധിയിലെത്തി....നോക്കുമ്പോല്‍ അവിടെ അടുത്തു കാണാന്‍ ഒരു ചാര്‍ജ്,അകന്നു കാണാന്‍ ഒരു ചാര്‍ജ്,എന്നിങനെ ഒരു പാട് രീതികള്‍.അവസാനം പണം കൊടുത്ത് ദര്‍ശനം വീന്ദ എന്നു തീരുമാനിച്ചു.പുറത്ത് നിന്നും തൊഴുത് ചുറ്റിനടന്നു.വെയില്‍ ചൂടയിതുറ്റങിയപ്പൊള്‍ പതുക്കെ ഇറങാന്‍ തുറ്റങി.അവസാനം താഴെയെത്തി ..പിന്നെ ചെറിയ പര്‍ചേസ്.പതുക്കെ മടക്കം....ബസില്‍ പാലക്കടേക്കും അവിടുന്നു ട്രയിനില്‍ കൊയിലാണ്ടിക്കും.........

Friday, March 9, 2007

പ്രവിയുടെ കല്യാണം



അങനെ പ്രവിയും ഭര്‍ത്താവായി......സ്മിതയുടെ.......
തലേന്ന് രാത്രിയിലെ നാടന്റെയും വെള്ളടിച്ചാന്‍പാട്ടിന്റെയും ക്ഷീണത്ത്റ്റിനിടയിലും എല്ലാവരും കല്യാണത്തില്‍ പങ്കെടുത്തു.

Sunday, February 18, 2007

മുജീബ്.....അങു ദുഭായില്‍ നിന്നും....ഷേക്കിന്റെ കൂടെ.....

മുജീബ് ഖത്തറില്‍ ജോലി ചെയ്യുന്നു..ഒരു സാംസ്കാരികജീവി.അവിടെ പക്ഷെ വെയിലത്ത് എതൊന്നും വിളയില്ലത്രെ............

Friday, February 2, 2007

ഇനി ശശി മാത്രം.....

ശശിയുടെ അന്വേഷണങള്‍ക്കു അറുതിയായില്ല......
അതു തുടര്‍ന്നുകൊണ്ടെയിരിക്കുന്നു......
ഓരൊ പെണ്ണുകാണലും
ദാഹശമനിക്കൊപ്പമുള്ള വിശകലനങളിലെക്ക്.......

ഗിരീശനും കെട്ടി.........




അവസാനം ഗിരീശനും പെണ്ണ് കെട്ടി....

അവസാനം നായര്‍ക്കും പെണ്ണു കിട്ടി...



അന്വേഷണങള്‍ക്കൊടുവില്‍ അതും സംഭവിച്ചു........

Thursday, January 18, 2007

യാത്രകള്‍........


















ആദ്യം ഞങളെ പറ്റി പറഞ്ഞു തുടങാം. ഏതൊരു നാട്ടിലുമെന്നപോലെ ഇവിടെയും സംസ്കാരികപ്രവര്‍ത്തനമെന്നത് ഒരു കൂട്ടം യുവാക്കളിലൂടെ തന്നെയായിരുന്നു.ക്ലാസിക് സാംസ്കാരികവേദി എന്ന പേരില്‍ ഒത്തിരി പ്രവര്‍ത്തനങള്‍ ഞങള്‍ ഊരള്ളൂരില്‍ നടത്തി.
നാട്ടുപന്തല്‍ (നാടന്‍ പാട്ടുകാരുടെ സംഗമം),നാട്ടരങ് (ഗ്രാമോത്സവം),ദര്‍പ്പണം (സ്ഥിരം ചര്‍ച്ചാ സദസ്സ്) എന്നിവയിലൂടെ പതുക്കെ ഞങള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു.
അമാവാസിയില്‍ നിന്നും പൌര്‍ണമിയിലെക്ക് ,കര്‍ണഭാരം,ഡല്‍ഹി എന്നിവ ഒരു പാടു നാടകവേദികളില്‍ ഞങളുടെ നാടിന്റെ പേര്‍ ഉറക്കെ പറയിച്ചു.കേരളൊത്സവത്തിന്റെ വിവിധ തലങളില്‍ അവ സമ്മാനാര്‍ഹമായി.ബൈസിക്കിള്‍ തീവ്സിലൂടെയും ,മോഡേണ്‍ റ്റൈംസിലൂടെയും ലൊകസിനിമയിലെക്കു ഒരു ഒളികണ്ണോട്ടം നടത്തി ഊരള്ളൂര്‍കാര്‍.
അതിനൊപ്പം ഓണാഘോഷങളും, വിഷുക്കണികളും,ക്രിസ്തുമസ് കരോളും വഴി നാടിന്റെ പതിവു ആഘോഷങള്‍ക്കു നിറപ്പകിട്ടേകി.
ഏറ്റവും പ്രധാന നേട്ടം പിറവി എന്ന കൈയെഴുത്ത് മാഗസിനും പ്രതീക്ഷ എന്ന മിനി മാഗസിനുമാണ്.3 വാര്‍ഷിക പതിപ്പുകള്‍ പിറവിക്കുണ്ടായി.4 വര്‍ഷത്തോളം ക്യത്യമായി പ്രതീക്ഷ മിനി മാസികയാക്കി ഇറക്കാനും കഴിഞ്ഞു.ഇന്ന് പ്രതീക്ഷ ബൂലോഗത്ത് ലഭ്യമാണ്.
pratheekshaa.blogspot.com

കൂട്ടുകാര്‍....







സൌഹ്യദങളുടെ നാട്ടുപെരുമ.....
ഗ്രാമീണതയുടെ ഊഷ്മളത.....
അതാണ് അതിരുകളില്ലാത്ത
ഈ ഗ്രാമീണ സൌഹ്യദം
ഞങള്‍ക്കു പകര്‍ന്നുനല്‍കുന്നത്...