Monday, January 28, 2008

കാര്‍ത്തിക ടാക്കീസ്


ഞങ്ങളുടെ ഗ്രാമത്തിനെ അഭ്രപാളികളുടെ വെള്ളിവെളിച്ചത്തിലേക്ക് നയിച്ചത് “അരിക്കുളം കാര്‍ത്തിക ടാക്കീസ് “ ആയിരുന്നു.ഉരള്ളൂരില്‍ നിന്നും2.5 കിലോമീറ്റര്‍ അപ്പുറത്തുള്ള കലാക്ഷേത്രം.പണ്ട് വീട്ടുകാര്‍ക്കൊപ്പം സിനിമ കാണാന്‍ പോയതിന്റെ ഓര്‍മ്മകള്‍ ഇന്നുമുണ്ട് മനസില്‍.നായരു പിടിച്ച് പുലിവാലും ,ചെമ്മീനും ,തുടങ്ങി ഒത്തിരി ചിത്രങ്ങള്‍.ദിവസേന മൂന്ന്നു കളികള്‍ ആയിരുന്നു ഉന്റായിരുന്നത്.ഉച്ചക്ക് 3നും വൈകീട്ട് 6 നും പിന്നെ 9നും.വൈകുന്നേരങ്ങ്ില്‍ ഓലച്ചൂട്ടും പിടിച്ച് സിനിമകാണാനുള്ള കുടുംബസമേതയാത്രകള്‍ അക്കാലത്ത് പതിവു കാഴ്ചകള്‍ ആയിരുന്നു.വലിയ ഓലഷെഡ്ഡിലെ ഇരുട്ടില്‍ വിരിയുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ നല്‍കിയ ആനന്ദം ഇന്നത്തെ DTS വിസ്മയങ്ങള്‍ക്ക് നല്‍കാനാവുന്നുണ്ടോ എന്നെനിക്കു സംശയം.

പതുക്കെ പതുക്കെ കാലം മാറി.യാത്രസൌകര്യങ്ങള്‍ മനുഷ്യനെ നഗരങ്ങളിലേക്ക് നയിച്ചു.ഒപ്പം ടെലിവിഷന്‍ ചാനലുകള്‍ അടങ്ങുന്ന പുതിയ വിനോദമാര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ നാട്ടുകാരെ പതുക്കെ കാര്‍ത്തികയില്‍ നിന്നും അകറ്റി.അതോടെ ഉടമസ്ഥര്‍ വ്യാഴാഴ്ചപടങ്ങള്‍ ഇടാന്‍ തുടങ്ങി.എരിവുള്ള പടങ്ങള്‍ ആ ദിവസങ്ങളില്‍ കാര്‍ത്തികയെ ജനനിബഡമാക്കി.അവസാനംമതും നിലച്ചു.പിന്നെ കുറേകാലം വിശ്രമം.

പിന്നെ ഇപ്പോള്‍ കുറച്ചായി ,പ്രദര്‍ശനം തുടങ്ങിയിട്ട്.നല്ല പടങ്ങള്‍ മാത്രം.ഒന്നു പഴയപോലെ നടന്നു പോയി സിനിമ കാണണം എന്ന ആഗ്രഹം ഇന്നും മനസില്‍ ബാക്കി നില്‍ക്കുന്നു.സാധിക്കുമായിരിക്കും ഉടനെ തന്നെ.

2 comments:

ശ്രീ said...

സാധിയ്ക്കുമെന്നേ...
:)

Linesh Narayanan said...

കാര്‍ത്തിക ടാക്കീസ്ന്ന് കണ്ട് മൂന്നു പടങ്ങള്‍ ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു.
1.വിഷ്ലുലോകം
2.ഒരു വടക്കന്‍ വീരഗാഥ
3.ഭരതം...
ഇത് മൂന്നും വീട്ടുകാരുടെ സമ്മത്മില്ലാതെ എടവനക്കുളങ്ങര അമ്മയെ മനസ്സില്‍ വിചാരിച്ച് പോയിക്കണ്ടതിനാലാവും, ഒരു കാലത്തും മറക്കില്ല...
പോസ്റ്റ് വളരെ നന്നായി...!!!