ഓര്‍മ്മയില്‍ തങ്ങിനില്‍കുന്ന ഒരു വിഷുക്കണിയെപറ്റിയാണ് ഇവിടെ കുറിക്കുന്നത്.
ആഘോഷങ്ങള്‍ നാട്ടിലാവുമ്പോള്‍ അത് എപ്പോഴും ഏതെങ്കിലും സംസ്കാരികവേദിയുടേയൊ ,ക്ലബ്ബിന്റെയോ ആഭിമുഖ്യത്തില്‍ ആയിരിക്കുമല്ലൊ..ഇതും പതുവു പോലെ നാട്ടിലെ ക്ലാസിക് ക്ലബ്ബിന്റെ നെത്യത്വത്തില്‍ പ്രവര്‍ത്തകരായ ഞങ്ങളെല്ലാവരും ചേര്‍ന്ന് നടത്തിയ വിഷുക്കണിയുടെ കഥ.പ്രധാന ഉദ്ദേശം ക്ലബിനു കുറച്ചു ധനശേഖരണം തന്നെ.
വൈകുന്നേരം കൊയിലാണ്ടിയില്‍ പോയി കുറച്ചു പഴങ്ങള്‍ വാങ്ങി വന്നു താലത്തില്‍ വയ്കാന്‍.രാത്രിയായതൊടെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് പ്രവിയുടെ പഴയ വീട്ടില്‍ ഒത്തുകൂടി.9 മണിയായെ ഉള്ളു.ഇനിയും സമയം ഒരുപാട്.അതോടെ ഓരോരുത്തരും കരുതിയ കുപ്പികള്‍ വെളിച്ചം കണ്ടു.പതുക്കെ കുറച്ചുപേര്‍ കുടിച്ചു തുടങ്ങി.(കുടിക്കാനെടുത്ത വെള്ളം കണ്ട് പിറ്റേന്ന് എല്ലാവരും ഞെട്ടിയത്ൊരു ഉപകഥ.മാസങ്ങളോളം വെള്ളം കോരാതെ ഉപയോഗ്യ ശൂന്യമായ കിണറിലെ പായല്‍ മൂടി കിടന്ന വെള്ളമായിരുന്നു അത്) അവസാനം മണി 1 ആയി.പതുക്കെ എല്ലാവരും ചേര്‍ന്ന് താലം നിറച്ച് കണിയൊരുക്കി .
കുറച്ചു നെരത്തിനുള്ളീല്‍ കണി റെഡിയാക്കി എല്ലാവരും ചേര്‍ന്ന് ഇറങ്ങി.പതുക്കെ എല്ലാവരും ചേര്‍ന്ന് വിഷുക്കണി അറിയിച്ചുകൊണ്ടുള്ള വിളി തുടങ്ങി (സത്യം പറഞ്ഞാല്‍ ആര്‍ക്കും എന്താണ് വിളിക്കേണ്ടതെന്ന് ക്യത്യമായി അറിയില്ലാര്യിരുന്നു.)“വിഷുവേ....വിഷുക്കണിയേ എന്നെല്ലാവരും ചേര്‍ന്നു വിളിച്ചു....കൂട്ടത്തില്‍ പലരുടെയും വിളി വന്നത്”വിസുവേ....വിഷുക്കണിയേ “എന്നായിരുന്നു....നാക്ക് ശകലം കുഴഞ്ഞു പോയിരുന്നു.അങ്ങനെ ഒത്തിരി വീടുകള്‍ കയറിയിറങ്ങിക്കൊണ്ടിരുന്നു ഞങ്ങള്‍.അത്യാവശ്യം കുഴപ്പമില്ലാത്ത സംഭാവനകളും കിട്ടിക്കൊണ്ടിരുന്നു.മാങ്ങയുടെ കാലമായിരുന്നതിനാല്‍ വഴിയിലെ മാവുകളില്‍ ഒന്നു കൈ വയ്കാനും ആരും മറന്നില്ല.
അങ്ങനെ അവസാനം ഞങ്ങള്‍ വിശ്വേട്ടന്റെ വീട്ടിനടുത്തെത്തി.താലത്തിന്റെ കനവും പതുക്കെ കുറയാന്‍ തുറ്റങ്ങിയിരുന്നു.മുന്തിരിക്കുലകളില്‍ ഞേട്ടുകള്‍ മാത്രമായി തുടങ്ങി.താലം കൈ മാറി കൈ മാറിയായിരുന്നു പിടിച്ചിരുന്നത്.വിശ്വേട്ടന്റെ വീടിനടുത്തെത്തിയ്പപോള്‍ അബ്ദുറഹിമാന്റെ കൈയില്‍ ആയിരുന്നു താലം ഉണ്ടായിരുന്നത്.വിശ്വേട്ടന്റെ വീടിനു മുന്‍പിലെ റോഡില്‍ കായ്ചുകിറ്റക്കുന്ന എളോര്‍ മാങ്ങക്കുലകല്‍ എല്ലാവരുടെയും നിയന്ത്രനം തെറ്റിച്ചു.ഒരാള്‍ മാവിന്മുകളിലെത്തിയിരുന്നു അപ്പോളേക്കും.ഒരു നിമിഷം എല്ലാവരും വിഷുക്കണിയെ മറന്നു.താലം കഇയില്‍ കുടുന്ഗ്ങിപ്പോയ അബ്ദുറഹിമാന്റെ വിളി കേട്ടപ്പോഴാണ് എല്ലാവരും അതിനെ പറ്റി ഓര്‍ത്തത്.നോക്കുമ്പോള്‍ കിട്ടിയ മാങ്ങയും കടിച്ചു മുന്നില്‍ നില്‍കുന്നു അസ്ലം.എല്ലാവരും അവനെ തള്ളി അബ്ദുറഹിമാനോടൊപ്പം വിട്ടു.മാങ്ങ തീറ്റ തുടര്‍ന്നു.ആരും മറ്റൊന്നും ശ്രദ്ധിച്ചില്ല.
വിശ്വേട്ടന്‍ കണിക്കാരുടെ വിളി കേട്ട് കണി കാണ്‍നായി വാതില്‍ തുറന്നു വന്നു.കണി കണ്ടു.കാണിക്കയുമിട്ടു.നമ്മുടെ കണിക്കാര്‍ താലം തിരിച്ചെടുക്കാനായി ചെന്നപ്പോള്‍ അവരെ കണ്ട് വിശ്വേട്ടന്‍ ഞെട്ടുന്നു.”അസ്ലമേ......അബ്ദുരഹിമാനേ.......നിങ്ങളും തുടങ്ങിയോ കണി കൊണ്ടുവരാന്‍..??”ആ ചോദ്യം കേട്ടാണ് ഞങ്ങള്‍ അതു ശ്രദ്ധിച്ചത്.വിഷുക്കണിയുമായി രണ്ടു മുസ്ലീം കൂട്ടുകാര്‍ മാത്രം.ബാക്കി എല്ലാവരും മാവിന്‍ ചുവട്ടില്‍.
No comments:
Post a Comment