Friday, January 4, 2008

അമ്പലപ്പറമ്പിലെ ലേലത്തില്‍ പങ്കു ചേരുന്നൊ?

നാട്ടിന്‍പുറത്ത് മാത്രം കിട്ടുന്ന മറ്റൊരു അനുഭവമാണ് ഞാന്‍ ഇപ്രാവശ്യം എഴുതുന്നത്.പതിവുപോലെ ഇതും ഞങ്ങളുടെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിന്‍ല്‍ തന്നെ.പരിപാടി മറ്റൊന്നുമല്ല..ഒരു ലേലം സംഘടിപ്പിക്കുക എന്നതാണ് ഇപ്രാവശ്യം പണമുണ്ടാക്കാന്‍ കണ്ട മാര്‍ഗ്ഗം.ലേലം അമ്പലത്തില്‍ സംഘടിപ്പിക്കുമ്പോള്‍ ഉള്ള ഗുണം എന്നു വച്ചാല്‍ ഒത്തിരി ആളുകള്‍ കൂടുകയും അവര്‍ ഗ്രൂപ്പ് തിരിഞ്ഞ് ലെലത്തില്‍ വാശിയോടെ പങ്കെടുക്കുകയും ചെയ്യും.

ആദ്യം ഒരു നാടന്‍പൂവന്‍ കോഴിയായിരുന്നു ലേലവസ്തുവായി നിശ്ചയിച്ചിരുന്നത്.എന്നല്‍ അവസാനം പൂവന്‍ കിട്ടാതായപ്പോള്‍ ഒരു പഴക്കുല്യിലേക്കായി തീരുമാനം.അമ്പലക്കമ്മറ്റിക്കു അപേക്ഷ നല്‍കി.ഒപ്പം ഒരു സംഭാവനയും.അതോടെ അനുവാദം രെഡിയായി.
വൈകുന്നേരം ഞങ്ങള്‍ കുറച്ചുപേര്‍ മൈക്കുസെറ്റും ബെഞ്ചും പിന്നെ ലേലവസ്തുവായ പഴക്കുലയുമായി അമ്പലപ്പറമ്പിലേക്ക് മാര്‍ച്ചുചെയ്തു.അങ്ങനെ ഒരു മൂലയില്‍ സ്ഥലം പിടിച്ച് മൈക്കുകെട്ടി പതുക്കെ പാട്ടു വച്ച് തുടങ്ങി.പഴക്കുല മനോഹരമായി നിന്നു ആടാന്‍ തുറ്റങ്ങി.
ലേലത്തിന്റെ രീതികള്‍ അറിയാമോ എല്ലാര്‍ക്കും?ചുരുക്കി പറയാം.ഒരാള്‍ 50 രൂപ വിളിച്ചാല്‍ അടുത്ത്യാള്‍ക്ക് എത്ര വേണമെങ്കിലും കൂട്ടി വിളിക്കാം.കൂട്ടിവീളിക്കുന്ന സംഖ്യയാണ് അയാള്‍ നല്‍കേണ്ടത്.എന്നു വചാല്‍ 50 വിളിച്ചതിനു ശേഷം ഒരാല്‍ 60 വിളിച്ചാല്‍ 10 രൂപ അയാല്‍ നല്‍കണം.ഒപ്പം കൂട്ടിവിളിച്ചയാളുടെ പേരും അയാള്‍ പറയുന്ന രണ്ടുവരിയും മൈക്കിലൂടെ വിളിച്ചു പറയുന്നതായിരിക്കും.ആദ്യം ശശിയാണ് 50 രൂപ വിളിച്ചതെങ്കില്‍ ഗോവിന്ദന്‍ 60 വിളിക്കും.അപ്പോള്‍ ഗോവിന്ദന്‍ പറഞ്ഞതു പ്രകാരം മൈക്കിലൂട ഞങ്ങള്‍ വിളിച്ചു പറയും”ശശീ ഈ പഴക്കുല കണ്ട് നാളെ പുട്ടുണ്ടാക്കേണ്ട എന്നു പറഞ്ഞുകൊണ്ട് ഗോവിന്ദന്‍ 60 രൂപ “ എന്നു.അതോടെ ശശിക്കു വാശിയേറും.ഉടന്‍ ശശി 10 രൂപ തന്നിട്ട് പറയും”ഗോവിന്ദാ..ഈ പഴക്കുല കണ്ടിട്ട് പുട്ടിണ്ടാക്കാന്‍ അരി പൊടിച്ചു വയ്ചിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്.അതിനാല്‍ ഈ പഴക്കുല ഞാന്‍ ആര്‍ക്കും വിട്ടു തരികയില്ല”
ഇങ്ങനെ വാശിയേറിയ വിളികള്‍ നടക്കും.ഒത്തിരി ആളുകല്‍ രസകരമായ ഈ ലേലത്തില്‍ ഒറ്റക്കും കൂട്ടമായും പങ്കേടുക്കും.ഏകദേശം 3-4 മണിക്കൂറോളം നീണ്ടുപോകുന്ന ലേലം നല്ലൊരു സംഖ്യ ലാഭമുണ്ടാക്കിയാണ് അവസാനിക്കാറ്.
പതുവുപോലെ ഞങ്ങളുടെ ലേലവും നല്ലരീതിയില്‍ തന്നെ തീര്‍ന്നു.200 രൂപക്കെങ്ങാനുംവാങ്ങിയ പഴക്കുല വിറ്റപ്പോള്‍ ഏകദേശം രണ്ടു മൂന്നിരട്ടി ലാഭമുണ്ടാക്കി.