Wednesday, May 7, 2008
Blog Changed
Hav a nice reading
Friday, February 1, 2008
ഞങ്ങളുടെ ക്രിസ്തുമസ് കരോള്‍
Monday, January 28, 2008
കാര്‍ത്തിക ടാക്കീസ്
സര്‍ക്കസ് ജോണി
അന്നത്തെ കാലത്താണ് നമ്മുടെ ശശിയേട്ടന്റെ ബാര്‍ബര്‍ ഷോപ്പിന്റെ സമീപത്തായി ജോണിച്ചേട്ടനും കൂട്ടരും സ്റ്റേജ് കെട്ടി താമസവും അഭ്യാസവും ആരംഭിച്ചത്.
വൈകുന്നേരം 7 മണിയാവുമ്പോള്‍ പരിപാടികള്‍ തുടങ്ങും.ഊരള്ളൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു അപ്പോഴേക്കും ആള്‍ക്കാര്‍ എത്തിത്തുടങ്ങിയിരിക്കും.ആദ്യം റിക്കോര്‍ഡ് ഡാന്‍സായിരിക്കും.പിന്നെ ചെറിയ ഹാസ്യ നാടകങ്ങള്‍,പിന്നെ അത്യാവശ്യം സര്‍ക്കസ്,ലേലം വിളികള്‍ തുടങ്ങി പത്തുപതിനോന്നു ംഅണിവരെ പരിപാടികള്‍.ആവശ്യമായ തുക നല്‍കിയാല്‍ നമ്മള്‍ ആവശ്യപ്പെടുന്ന ഗാനത്തിനു അവര്‍ ഡാന്‍സ് അവതരിപ്പിക്കും.നാട്ടുകാരുടെ ആദ്യത്തെ “യുവര്‍ ചോയ്സ്’
ഒരിക്കല്‍ വന്നാല്‍ രണ്ട് മൂന്ന് മാസം ഇവര്‍ അവിടെയുണ്ടാകും.പിന്നെ എന്നും ഞങ്ങളുടെ വൈകുന്നേരങ്ങല്‍ ഇവിടെ തന്നെ.
പറഞ്ഞുവന്നത് ജോണി ചേട്ടനെ പറ്റി.ഈ സംഘത്തിന്റെ നേതാവ് ജോണിചേട്ടനായിരുന്നു.ഒന്നു രണ്ട് പ്രാവശ്യം നാട്ടില്‍ പരിപാടി അവതരിപ്പിക്കാര്‍ വന്നതോടെ ജോണിച്ചേട്ടന്‍ നാട്ടുകാര്‍ക്ക് പരിചിതനായി മാറി.സര്‍ക്കസ് നാടക സംഘം പല സ്ഥലങ്ങളിലും മാറിമാറിപോയെങ്കിലും ജോണിയേട്ടന്‍ ആണ്ടിയേട്ടന്റെ പീടിക വാടകക്കെടുത്ത് അവിടെയായി താമസം.എതിനിടയിലെപ്പോഴോ സര്‍ക്കസ് ഗ്രൂപ്പ് നിര്‍ത്തുകയും വഴിപിരിയുകയും ചെയ്തു.അതോടെ ജോണിയേട്ടന്‍ നാട്ടില്‍ സ്ഥിരതാമസവുമായി.ഒപ്പം ചില പച്ചമരുന്നു കച്ചവടവുംതുടങ്ങി.സര്‍ക്കസ് ജോണി തൈലങ്ങള്‍ എന്ന പേരില്‍ .ആ ബിസിനസ്സുമായി കുറേക്കാലം നാട്ടിലുന്റായിരുന്നു.
ഇന്ന് എവിടെയാണെന്നെനിക്കറിയില്ല.അടുത്ത നാട്ടിലെവിടെയോ ഉണ്ടെന്നു കരുതുന്നു.
എന്തായാലും നാട്ടിലെ ഒരു സജീവ സാനിധ്യമായിരുന്നു സര്‍ക്കസ് ജോണിച്ചേട്ടന്‍.
Monday, January 7, 2008
നെല്ല്യാടി ഷാപ്പിലേക്ക് സ്വാഗതം
കോഴിക്കൊട് ജില്ലയിലേ ഏകദേശം എല്ലാ ഷാപ്പുകളും സന്ദര്‍ശിച്ചിട്ടുള്ള എനിക്ക് ഏറ്റവും രസകരമായി തോന്നിയിട്ടുള്ളത് അത്തോളിക്കടുത്ത ‘പുറക്കാട്ടേരി’ഷാപ്പും ഞങ്ങളുടെ സ്വന്തം ‘നെല്ല്യാടി‘ ഷാപ്പുമാണ് കോഴിക്കോട്ടെ നല്ല ഷാപ്പുകള്‍ എന്നാണ്.നല്ല കള്ളും പുഴ മത്സ്യങ്ങളടങ്ങിയ ഭക്ഷണവും പിന്നെ ശകലമൊന്നു തലക്കു പിടിച്ചാല്‍ കാറ്റേറ്റ് കഥ പറയാന്‍ വിശാലമായ പുഴക്കരയും.ഒരു കള്ളു ഷാപ്പിന്റെ ശാലീന സൌന്ദര്യം എന്നു പറയുന്നത് ഇതൊക്കെയല്ലെ ?
ഊരള്ളൂരില്‍ പണ്ടിഒരു ഷാപ്പ് തുടങ്ങിയിരുന്നു ചിലര്‍. എന്നാല്‍ കള്ളിനോടുള്ള നാട്ടുകാരുടെ താല്പര്യക്കുറവും സാമൂഹ്യ പ്രവര്‍ത്തകരുടേ എതിര്‍പ്പും മൂലം ഷട്ടറിടെണ്ടിവന്നു അവര്‍ക്ക്.കള്ളിനോടുള്ള താല്പര്യക്കുറവെന്നു കേള്‍ക്കുമ്പോള്‍ മദ്യവിരോധികള്‍ എന്നു തെറ്റിധരിക്കേണ്ട....’മങ്കുര്‍ണി’ എന്ന ഓമനപ്പേരില്‍ അറിയപ്പേടുന്ന നാടന്‍ വാറ്റായിരുന്നു അന്ന് താരം. കുറഞ്ഞ വിലയില്‍ കൂടുതല്‍ വീര്യം എന്ന ആശയത്തിനായിരുന്നു അന്ന് സ്വീകര്യത.
നമുക്ക് നെല്ല്യാടിയിലേക്ക് തിരിച്ചു വരാം.ആദ്യം ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവര്‍ത്തനം.ഓലഷെഡ്ഡായിരുന്നെങ്കിലും അതിന്റെ പ്രശസ്തി എല്ലായിടവും എത്തിയിരുന്നു.
കപ്പ ഉടച്ചതും,ബീഫ് കറിയും,കരിമീന്‍ കറിയും,പിന്നെ മറ്റു പുഴമത്സ്യങ്ങളും,കൂടാതെ തലക്കറി,ബോട്ടി,...ഹോ..മെനു പറയാന്‍ തുറ്റങ്ങിയാല്‍ ഒത്തിരി പറയണം എന്നാലും ആ മീന്‍ കറിയും കപ്പയും തംനെ എന്റെ ഫേവറിറ്റ്.
കഴിഞ്ഞ വര്‍ഷം ഓലഷെഡ്ഡു മാറ്റി ഷാപ്പ് കോണ്‍ക്രീറ്റാക്കി.ആദ്യം അഡ്ജസ്റ്റ് ചെയ്യാന്‍ പാടായിരുന്നെങ്കിലും പിന്നെ മരമേശയില്‍ നിന്നും മാര്‍ബിള്‍ മേശയിലേക്ക് ഞങ്ങല്‍ എല്ലാവരും മാറി.
രണ്ട് മാട്ട അന്തിയും കുറച്ചു കപ്പയും മീങ്കറിയും കൂട്ടി പതുക്കെ പുഴക്കരയിലേക്കൊരു നടപ്പ്.അത്ണിവിടത്തെ പതിവ്.പിന്നെ കഥകളാവം...പാട്ടുകളാവാം.....
പതിവുകാര്‍ക്ക് കള്ളും ഗ്ലാസും ഭക്ഷണവും പുഴക്കരയിലേക്ക് കൊണ്ടുപോകാനും ഇവിടെ അനുവദിക്കാറുണ്ട്.
വരുന്നില്ലേ...നിങ്ങളും ....നെല്ല്യാടി ഷാപ്പിലേക്ക്.......ഒരു ഇളയതടിച്ചിട്ടു പോകാം.....
-------------------
കള്ളുഷാപ്പിനെ പറ്റി പറയുമ്പോള്‍ കൂട്ടിച്ചേര്‍ക്കേണ്ട ഒന്നു കൂടിയുണ്ട്.
മുല്ലപ്പന്തല്‍ ഷാപ്പ്.ഇവരാണ് ആദ്യമായി വെബ് സൈറ്റ് ഉണ്ടാക്കിയ കള്ളു ഷാപ്പുകാര്‍.
ഒന്നു പോയി നോക്കൂ....ഈ ഓണ്‍ലൈന്‍ കള്ളുഷാപ്പിലും
http://mullapanthal.com/
ഇനി പാട്ടു കേട്ടുകൊണ്ടാവാം......
Friday, January 4, 2008
അമ്പലപ്പറമ്പിലെ ലേലത്തില്‍ പങ്കു ചേരുന്നൊ?
ആദ്യം ഒരു നാടന്‍പൂവന്‍ കോഴിയായിരുന്നു ലേലവസ്തുവായി നിശ്ചയിച്ചിരുന്നത്.എന്നല്‍ അവസാനം പൂവന്‍ കിട്ടാതായപ്പോള്‍ ഒരു പഴക്കുല്യിലേക്കായി തീരുമാനം.അമ്പലക്കമ്മറ്റിക്കു അപേക്ഷ നല്‍കി.ഒപ്പം ഒരു സംഭാവനയും.അതോടെ അനുവാദം രെഡിയായി.
വൈകുന്നേരം ഞങ്ങള്‍ കുറച്ചുപേര്‍ മൈക്കുസെറ്റും ബെഞ്ചും പിന്നെ ലേലവസ്തുവായ പഴക്കുലയുമായി അമ്പലപ്പറമ്പിലേക്ക് മാര്‍ച്ചുചെയ്തു.അങ്ങനെ ഒരു മൂലയില്‍ സ്ഥലം പിടിച്ച് മൈക്കുകെട്ടി പതുക്കെ പാട്ടു വച്ച് തുടങ്ങി.പഴക്കുല മനോഹരമായി നിന്നു ആടാന്‍ തുറ്റങ്ങി.
ലേലത്തിന്റെ രീതികള്‍ അറിയാമോ എല്ലാര്‍ക്കും?ചുരുക്കി പറയാം.ഒരാള്‍ 50 രൂപ വിളിച്ചാല്‍ അടുത്ത്യാള്‍ക്ക് എത്ര വേണമെങ്കിലും കൂട്ടി വിളിക്കാം.കൂട്ടിവീളിക്കുന്ന സംഖ്യയാണ് അയാള്‍ നല്‍കേണ്ടത്.എന്നു വചാല്‍ 50 വിളിച്ചതിനു ശേഷം ഒരാല്‍ 60 വിളിച്ചാല്‍ 10 രൂപ അയാല്‍ നല്‍കണം.ഒപ്പം കൂട്ടിവിളിച്ചയാളുടെ പേരും അയാള്‍ പറയുന്ന രണ്ടുവരിയും മൈക്കിലൂടെ വിളിച്ചു പറയുന്നതായിരിക്കും.ആദ്യം ശശിയാണ് 50 രൂപ വിളിച്ചതെങ്കില്‍ ഗോവിന്ദന്‍ 60 വിളിക്കും.അപ്പോള്‍ ഗോവിന്ദന്‍ പറഞ്ഞതു പ്രകാരം മൈക്കിലൂട ഞങ്ങള്‍ വിളിച്ചു പറയും”ശശീ ഈ പഴക്കുല കണ്ട് നാളെ പുട്ടുണ്ടാക്കേണ്ട എന്നു പറഞ്ഞുകൊണ്ട് ഗോവിന്ദന്‍ 60 രൂപ “ എന്നു.അതോടെ ശശിക്കു വാശിയേറും.ഉടന്‍ ശശി 10 രൂപ തന്നിട്ട് പറയും”ഗോവിന്ദാ..ഈ പഴക്കുല കണ്ടിട്ട് പുട്ടിണ്ടാക്കാന്‍ അരി പൊടിച്ചു വയ്ചിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്.അതിനാല്‍ ഈ പഴക്കുല ഞാന്‍ ആര്‍ക്കും വിട്ടു തരികയില്ല”
ഇങ്ങനെ വാശിയേറിയ വിളികള്‍ നടക്കും.ഒത്തിരി ആളുകല്‍ രസകരമായ ഈ ലേലത്തില്‍ ഒറ്റക്കും കൂട്ടമായും പങ്കേടുക്കും.ഏകദേശം 3-4 മണിക്കൂറോളം നീണ്ടുപോകുന്ന ലേലം നല്ലൊരു സംഖ്യ ലാഭമുണ്ടാക്കിയാണ് അവസാനിക്കാറ്.
പതുവുപോലെ ഞങ്ങളുടെ ലേലവും നല്ലരീതിയില്‍ തന്നെ തീര്‍ന്നു.200 രൂപക്കെങ്ങാനുംവാങ്ങിയ പഴക്കുല വിറ്റപ്പോള്‍ ഏകദേശം രണ്ടു മൂന്നിരട്ടി ലാഭമുണ്ടാക്കി.
Thursday, January 3, 2008
ഒരു വിഷുക്കണിയുടെ ഓര്‍മ്മക്ക്
ഒരു കല്യാണം--മാഹി വഴി
കല്യാണമുഹൂര്‍ത്തം രാവിലെ 11 മണിക്ക്,വധൂഗ്യഹത്തില്‍ നിന്നും വരനും വധുവും ഇറങ്ങാനുള്ള സമയം 1.30നും.ഇടക്ക് 2 മണിക്കൂരിലധികം സമയം ഫ്രീ.സ്ഥലം മാഹിക്കടുത്ത പള്ളൂര്‍.കല്യാണം കഴിഞ്ഞതും പന്തലില്‍ വരനും വധുവും പിന്നെ കുരച്ചു പെണ്ണുങ്ങളും മാത്ര് ബാക്കി.ബാക്കി എല്ലാവരുമതാ മാര്‍ച്ചു ചെയ്യുന്നു മാഹി ബാറുകളിലേക്ക്......
പിന്നെയൊരു വരവുണ്ട്....കലാണ വീട്ടിലെത്തി ആടിയാടി നടക്കുന്നു ചിലര്‍,വാളു വെയ്ക്കുന്നു ചിലര്‍,ആകെ ആഘോഷം തന്നെ,സദ്യ കഴിക്കാനായ ചിലര്‍ തന്നെ ഇലയിലും മേശയിലുമായി സദ്യ കഴിച്ചു തീര്‍ത്തു.അവസാനം എല്ലാരെയും തിരിച്ചു ബസ്സില്‍ കയറ്റി നാട്ടിലേക്ക്......
നാട്ടിലെത്തിയില്ല...അതിനു മുന്‍പെ തുടങ്ങിയില്ലെ.. നല്ല അടി....അവസാനം നാട്ടിലെത്തിയതേ ഓര്‍മ്മയുള്ളു........നല്ല അടി ടിക്കറ്റെടുക്കാതെ കണാനായി....
ഇനി കല്യാണക്കാലം
വ്രതവിശുദ്ധിയുടെ ദിനങ്ങള്‍ക്കപ്പുറം ഇനി നാട്ടിന്‍പുറങ്ങളില്‍ കല്യാണൊത്സവങ്ങളുടെ കാലം.(തീര്‍ച്ചയായും നഗരങ്ങളിലും കല്യാണം ഉത്സവങ്ങള്‍ തന്നെ ,എന്നാല്‍ നാട്ടിന്‍പുറങ്ങളിലെ കല്യാണങ്ങലുടെ ഒരു “ഇത്”നഗരങ്ങള്‍ക്കില്ലെന്ന് എന്റെ അനുഭവസാക്ഷ്യം)ഒരു നാട്ടിന്‍പുരവാസിയെന്ന്തിനാല്‍ എനിക്കുമിത് ഉത്സവങ്ങളുടെ കാലം.
നിശ്ചയത്തോടെ തുടങ്ങുന്ന ആഘോഷത്തിന്റെ അടുത്ത പണി കത്തടിച്ച് നാടടച്ച് ക്ഷണിക്കുക എന്നതാണ്.അവസാന അഞ്ചു ദിനങ്ങളില്‍ പന്തലിടല്‍ തുടങ്ങും.പന്തലിടലിനും പ്രത്യേകമായി ക്ഷണിക്കണം.സുഹ്യത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് തുറ്റങ്ങുന്ന പന്തല്‍ പണി അവസാനം വാടകപണിക്കാരാണ് തീര്‍ക്കാറ്.
പിന്നെ അടുക്കള ഒരുക്കങ്ങല്‍.തലേന്നാളെത്ര ,പിറ്റേന്നെത്ര,ചായക്കെത്രയാള്‍,ചോറിനെത്രയാള്‍,തുറ്റങ്ങിയ ചര്‍ച്ചകള്‍ അവസാനം കുശിനിക്കാരന്റെ അധ്യക്ഷതയില്‍ തീരുമാനമാവുന്നു.
(ഒപ്പം പ്രധാന ചര്‍ച്ച നടകാറ് കുടിവെള്ളത്തിനെ പറ്റിയാണ്.നാടനൊ ,ഫോറിനൊ എന്നതിനു പെട്ടെന്നു തീരുമാനമാവുന്നു.)
കല്യാണ തലേന്നാണ് നാട്ടിന്‍പുറങ്ങളില്‍ യഥാര്‍ത്ഥ രസം.ഒത്തിരി ജനങ്ങള്‍..എല്ലാവരുടെയും പങ്കാളിത്തം.ആകെ ഒരു ഉത്സവ പ്രതീതി.നാട്ടിന്‍പുറങ്ങളില്‍ ഓരോ കല്യാണവും ഓരോ ഉത്സവങ്ങളായി മാറുന്നു.