നാട്ടിലെ സാംസ്കാരിക രംഗം ക്ലബ്ബുകളുടെ മത്സരത്തിലുടെ സജീവമായി നില്‍കുന്ന കാലം.ഓരൊരുത്തരും പുതിയതായി എന്തു ചെയ്ത് ശ്രദ്ധേയമാകാം എന്നു ആലോചിക്കുന്നു.ഓണവും വിഷുവും എല്ലാവരും ആഘോഷിച്ചുതുറ്റങ്ങിയിരുന്നു ഇനി അതിലൊന്നും പുതുമയില്ല .അങ്ങനെ തകര്‍ത്താലോചിക്കുന്നതിനിടയിലാണ് ക്രിസ്തുമസ് കടന്നുവന്നത്.അലോചനകള്‍ അവസാനം ചുമര്‍ പോസ്റ്ററായി നാട്ടുകാര്‍ അറിഞ്ഞു.
“കാത്തിരിക്കുക...24നു വൈകുന്നേരത്തിനായി..ഊരള്ളൂരില്‍ ആദ്യമായി ക്രിസ്തുമസ് കരോള്‍....”തുടങ്ങി വരികള്‍ നീണ്ടുപോയി..
അങ്ങനെ 24 ആയി..ചുമന്ന മാക്സിയും മുഖം മൂടിയുമായി സി.എം.സുനില്‍ ക്രിസ്തുമസ്പ്പൂപ്പനായി.കടം വാങ്ങിയ 12 വോള്‍ട്ട് ബാറ്ററിയില്‍ നിന്നും ഊര്‍ജ്ജം പകര്‍ന്ന് ചെറിയ റ്റേപ് റിക്കോര്‍ഡര്‍ പാടിക്കൊണ്ടിരുന്നു.ഡാന്‍സും പാട്ടുമായി 4-5 കിലോമീറ്ററുകള്‍.പണപ്പിരിവിന്റെ കാര്യത്തില്‍ രവി കഴിവു തെളിയിച്ചു.ചെലവുകള്‍ കഴിഞ്ഞ് കുഴപ്പമില്ലാത്ത സംഖ്യ ലാഭം .നാട്ടുകാരില്‍ നിന്നൊരു വിശേഷണവും “പിള്ളേര്‍ ഇന്നലെ നല്ല തരിപ്പിലായിരുന്നു”
അത് പുതിയൊരനുഭവമായി.പണപ്പിരിവിന്റെ പുതിയൊരു മേഖല കൂടി തുറക്കപ്പെട്ടിരിക്കുന്നു.
അടുത്തവര്‍ഷം പൂര്‍വ്വാധികം ഭംഗിയാക്കി കാര്യങ്ങള്‍.ഒറ്റക്കണ്ടത്തില്‍ നിന്നും റാലി വാടകക്കെടുക്കുന്നു.അതില്‍ പുല്‍ക്കൂട് തീര്‍ക്കുന്നു.ചെറിയ ഒരു മൈക്ക് സിസ്റ്റെം അക്ഷയയില്‍ നിന്നും വാടകക്കെടുക്കുന്നു.സുനില്‍ വീണ്ടും അപ്പൂപ്പനാവുന്നു.രവി പിരിവുകാരനും.ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ട്കുന്നു.പിരിഞ്ഞുകിട്ടിയ സംഖ്യയിലും.വരുമാന വര്‍ദ്ധനവ് ക്ലബ്ബിന്റെ മറ്റു പ്രവര്‍ത്തനങ്ങളെ ( പലപ്പോഴും മുടങ്ങിയ വാടകക്കുടിശ്ശിഖ തീര്‍ക്കാനും അങ്ങ്നേ ഡബിള്‍ പൂട്ടില്‍ നിന്നും ഓഫീസിനെ രക്ഷിക്കാനും )സഹായിച്ചിരുന്നു.
അങ്ങനെ മൂന്നാമത്തെ വര്‍ഷമെത്തി. ആത്മവിശ്വാസം അതിരുകടന്ന ദിനങ്ങള്‍.പുല്‍ക്കൂട് ജനാര്‍ദ്ദനന്റെ ജീപ്പിലാക്കി.ഒപ്പം അക്ഷയയില്‍ നിന്നും അത്യാവശ്യം കുഴപ്പമില്ലാത്ത സ്റ്റീരിയോ സൌണ്ട് സിസ്റ്റവും. ഒപ്പം ജനറേറ്ററും ലൈറ്റും.അപ്പൂപ്പനും പിരിവുകാരനും മാറിയില്ല.ആഘോഷം ഒന്നുകൂടി കളര്‍ഫുള്ളായി.ഡാന്‍സും പാട്ടും പിരിവുമെല്ലാം നനായി നടന്നു.പക്ഷെ അവസാനം വാടകകൊടുത്തു തീര്‍ന്നപ്പോഴേക്കും കാര്യമായൊന്നും ബാക്കിയില്ലാതായി.എവിടെയൊക്കെയൊ കണക്കുകള്‍ തെറ്റി.ചെറുതായെന്തോ കയ്യീന്നു കൂട്ടിയിടെണ്ടിയും വന്നു.അതോടെ ആ പരിപാടിയും ശുഭം.