Wednesday, January 2, 2008

പുതുവര്‍ഷ ആശംസകള്‍


ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഊരള്ളൂര്‍കാര്‍ക്ക് ഹ്യദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു.

നാട്ടില്‍ ഇനി ഉത്സവക്കാലം

ഊരള്ളൂരിലും പരിസരങ്ങളിലും ഇനി ഉത്സവക്കാലം.ഇടവനക്കുളങ്ങര,അരീക്കുന്നത്ത്,ഒറോങ്കല്‍,മുതുവോട്ട്,മുതുവന,തുടങ്ങി പതിനഞ്ചോളം ഉത്സവങ്ങള്‍.
ആര്‍പ്പുവിളികളുടെയും ചെണ്ടയുടേയും വെടിക്കെട്ടിന്റെയും നാളുകള്‍....

Tuesday, November 6, 2007

എടവനക്കുളങ്ങര അമ്പലത്തിലെ അഴിമുറിത്തിറ

എന്റെ നാടിനെ പറ്റി പറയുമ്പോള്‍ പറയേണ്ട ഒരു പ്രധാന കാര്യമാണ് എടവനകുളങ്ങര അമ്പലം.നാട്ടിലെ പ്രധാന പരദേവതാ ക്ഷേത്രം.വിശാലമായ വയലിനരികിലായി വലിയ ഒരാല്‍ത്തറ.അതിനു ചുറ്റും വല്യ കുളം...പിന്നെ ഏക്കറുകള്‍ വ്യാപിച്ചു കിടക്കുന്ന അമ്പലം.താഴെ പരദേവതാ ക്ഷേത്രം.മേലെ കാവും ചെറിയ അമ്പലവും.
നാട്ടിലെ അമ്പലം എന്നതിനപ്പുറം ഒരു സവിശെഷതയുണ്ട് ഇവിടെ.കേരളത്തിലെ അപൂര്‍വമായ ഒരു തിറയെ അരങ്ങേറുന്നതിവിടെയാണ്. അതിനെ എനിക്കറിയാ‍ാവുന്നതു പോലെ പരിചയപ്പെടുത്താം..

കോഴിക്കോട് കൊയിലാണ്ടിയ്കടുത്ത് എടവനക്കുളങരയില്‍ നടക്കുന്ന അഴിമുറി തിറ ശ്രദ്ധേയമാകുന്നതു അപൂര്‍വത കൊണ്ടാനണ്.അസുരനിഗ്രഹതിനു ശേഷമുള്ള ദേവിയുടെ ആനന്ദന്യത്തമാണ് ഈ ആഘോഷം.
തെങോളം പൊക്കത്തില്‍ ആണ് തിറയാട്ടം.രാവു വെളുക്കുവോളം ദേശത്തിന്റെ ഉസ്തവമായി തിറ മാറുന്നു.പരദേവതാ ക്ഷേത്രത്തിലാണ് ഈ വഴിപാട് .രാവിലെ ദേശത്തിലെ ആശാരികള്‍ ചേര്‍ന്ന് വഴിപാടു തെങും കവുങും മുറിക്കുന്നതോടെയാണ് ഉസ്തവത്തിനു തുടക്കം.വൈകീട്ടു ഇവ ഉപയൊഗിച്ചു അഴി ഉയര്‍ത്തുന്നു.30 അടിയോളം ഉയരത്തിലാണു അഴികള്‍.കെട്ടിപ്പൊക്കിയ കൊന്നത്തെങില്‍ കവുങിന്‍ പാളികള്‍ കൊണ്ടു തീര്‍ക്കുന്ന അഴിയില്ന്മെലുള്ള കോലക്കാരന്റെ ന്യുത്ത്മാണു അഴിമുറിത്തിറ.രാത്രി 11 മണീയോടെ തിറ അഴി നോക്കാന്‍ എത്തുന്നു.ഇതോടെയാനു ആട്ടത്തിന്റെ തുടക്കം.അഴികല്‍ക്കിടയില്‍ തിറ ആടി നില്‍ക്കുംബൊല്‍ ഭക്തര്‍ പ്രാര്‍തന തുടങും.ദേവി ഭാഗവതത്തിലെ അസുര നിഗ്രഹമാണു ആട്ടത്തിന്റെ ഐതീഹ്യം.
അഴി നോക്കി കഴിഞാല്‍ പിന്നെ കൊയ്തൊഴിഞ പാടത്തണ് തിറയാട്ടം.3 മണി വരെ ഇതു തുടരും.ആയിരങല്‍ കാണും കാഴ്ചക്കാരായിട്ട്.വഴിപാടുക‍ള്‍ക്കായി കുരുത്തോലയില്‍ തീര്‍ത പൂക്കലശങല്‍ പലയിടത്തു നിന്നും പാഞെത്തും.കലശപ്പൂക്കള്‍‍കു നടുവിലൂടെ ബ്രാഹ്മ മുഹൂര്‍ത്തത്തിനു പിന്‍പെ അഴി മുറി തിറ പുറ്പ്പെടുകയായി.തൊട്ടടുത്ത പടിപ്പുരയില്‍ നിന്നും അണിഞൊരുങിയാനു വരവ്.ചെണ്ടയും ചൂട്ടുമായി ഭക്തര്‍ തിറക്കു വഴികാട്ടുന്നു.തെല്ലിട തിറ പരദേവതക്കു മുന്‍പില്‍ പ്രാര്‍തനാ നിരതമാവും.പിന്നെ അഴികളിലേക്കു ഓടിക്കയറും.ഉലഞാടുന്ന തിറ അടുത്തുള്ള മരങളൊളം ചായും.പിന്നെ ഇരു വശങളൊടും പേടിപ്പിക്കുന്ന ഊഞാലാട്ടം.അസുരനെ കൊന്ന കാളി സ്വര്‍ണ ഊഞാലാടി കോപമടക്കി എന്ന ഐതീഹ്യമാണു ഇവിടെ കെട്ടിയാടുന്നതു.ചൂളപ്പുവുകളുടെയും മത്താപ്പുകളുടെയും ഓലച്ചൂട്ടിന്റെയും വെളിച്ചം തീര്‍ക്കുന്ന നിറക്കൂട്ടുകള്‍ക്ക് മുമ്പിലാണ് തിറ.ആട്ടത്തിനിടെ തിറ് രൌദ്രഭാവം പ്രകടമാക്കി കരിയണിയും.ഇതോടെ മേളവും പ്രാര്‍തനയും മുറുകും.9 വട്ടം തിറ അഴി കീഴടക്കും.പിന്നെ താഴത്തെ 3 അഴികള്‍ ഭക്തര്‍ ഊരിയെടുക്കുന്നു.അഴി കയറനുള്ള തിറയുടെ തിടുക്കവും ഭക്തരുടെ തടസവും ചെരുംബോള്‍ സമാപനത്തിനു തിളക്കമേറും.
എല്ല വര്‍ഷവും കുംഭം 15 ,16 ( ഫെബ്രു:27,28 ) തീയതികളിലാനു അത്യപൂര്‍വമായ ഈ തിറ.

അപ്പോള്‍ എല്ലവരെയും ഞങ്ങള്‍ തിറ കാണാന്‍ ക്ഷണിക്യാണ്.വരൂല്ലോ?? അല്ലെ ??

Sunday, November 4, 2007

ഞങളുടെ പാര്‍ക്ക് ബെഞ്ച്.....പിന്നെ ഞങളുടെ.....





നാലു കല്ലുകള്‍ വെച്ചിട്ട് അതിന്‍ മുകളില്‍ ഒരു പൊട്ടിയ എലക്ട്രിക് പോസ്റ്റ് ഇട്ടാല്‍ വിശാലമായ ഒരു ഇരിപ്പിടമാ‍യി ഞങള്‍ക്ക്.മുന്നില്‍ റോഡ്.വാഹനങള്‍ ചീറിപായനൊന്നുമില്ലാത്തതിനാല്‍ അങനെ സുഖമായി ഇരിക്കം,.പുറകില്‍ വിശാലമായ വയല്‍.വൈകുന്നെരം പണികഴിഞ്ഞെത്തുന്ന നാട്ടുകാര്‍ ബാലേട്ടന്റെ പീടികയില്‍ നിന്നും ഒരു കാലിച്ചായ കുടിച്ച് ഒരു ബീഡിയോ സിഗറട്ടൊ വലിച്ച് ഇവിടെ വന്നിരിക്കും.പിന്നെ ചര്‍ച എന്തുമാവമല്ലൊ.വൈകുന്നെരത്തെ വയലിന്റെ സൌന്ദര്യവും ആസ്വദിച്ച് അങനെ ഇരിക്കാം.ഇപ്പോല്‍ ബാലേട്ടന്റെ പീടികക്കു മുമ്പിലായി ഒരു പച്ചക്കറി പീടിക തുടങിയിരിക്കുന്നു.വൈകുന്നെരം അവിടത്തെ റേഡിയോ ഗാനങല്‍ ബാക്ഗ്രൌണ്ട് മ്യൂസിക്കൊരുക്കും.ഒരു ദിനവും കൂടി അങ്ങനെ കഴിഞു പോവും.....
ഇപ്പോല്‍ കൊഴിക്കു വിലകുറഞ്ഞതിനാലാണെന്നു തൊന്നുന്നു ഞങളൂടെ നാട്ടിലെ ഇറ്ച്ചിക്കൊഴിയുടെ മൊഥ്തവ്യാപാരക്കാരായ കെ.സി.ചിക്കന്‍സ് തുറന്നുകാണാറില്ല.അല്ലെങ്കില്‍ അതിനു മുമ്പിലും കുരച്ചു സ്ഥലമുണ്ട് ഇരിക്കാന്‍...അവിടെയും ചര്‍ച പതിവു തന്നെ....എവര്‍ക്കെല്ലാമിടയിലൂടെ നാടനുമടിച്ചു വീട്ടിലീക്കു മടങുന്നവര്‍ ........സത്യം ...നാട്ടിന്‍പുറന്‍ നന്മകളാല്‍.....

ബാലേട്ടന്റെ ചായപീട്യ...


ഞങളുടെ ഗ്രാമത്തിലെ ഇപ്പോഴത്തെ പ്രധാന ചായക്കടയാണിത്.നടത്തിപ്പ് ബാലേട്ടന്‍...
രാവിലെ 6 മണി മുതല്‍ ചായയും പലഹാരങളും കിട്ടും.12 മണി കഴിഞ്ഞാല്‍ ചോറായി.വൈകുന്നെരമായല്‍ ചായയും ചെറിയ കൂട്ടലും...ഒത്തിരി പണിക്കാരും ലോറിക്കരുമുള്ളതിനാല്‍ ഭക്ഷണം കഴിക്കാന്‍ ബാലേട്ടന്റെ പീടികയില്‍ എപ്പള്‍ഊം തിരക്കാണ്.

ഞങളുടെ സ്കൂള്‍...



എന്റെ നാടിന്റെ വിശേഷം പറഞ്ഞു തുടങുമ്പോള്‍ ആദ്യം പറയേണ്ടത് ഞങളുടേ സ്കൂളിനെ പറ്റിയാണ്.ഊരള്ളൂര്‍ മാപ്പിള യു പി സ്കൂള്‍.ഞങളെല്ലാം പടിച്ച....ഉച്ചക്കഞ്ഞി കുടിച്ച....ഗ്രൌണ്ടിലെ ചെളീയില്‍ കളിച്ച ആ സ്കൂള്‍.....
പണ്ട് ഓലമെഞ്ഞ ക്ലാസ് മുറികളായിരുന്നു.ഇന്നെല്ലാം ഓടായി .ഇനി വാര്‍പ്പാക്കാന്‍ പോണു എന്നു കേല്‍കുന്നു.
ഒത്തിരി പഴക്കമുള്ള സ്കൂളാണിത്.ഒത്തിരിയൊത്തിരി ഇംഗ്ലീഷുമീഡിഅയാക്കാരു വന്നെങ്കിലും ഇന്നും ഞങളുടെ പഞ്ചായത്തിലെ ഏറ്റ്വും നല്ല സ്കൂളായി ഇതു നിലനില്‍കുന്നു.

Saturday, November 3, 2007

വ്യശ്ചിക പുലരിയിലേക്ക്............

ഓണവും റംസാനും കഴിഞു.....ഇനി ശരണം വിളിയുടെ നാളുകളുമായി വ്യശ്ചികമെത്തുന്നു..എല്ലാ വര്‍ഷവും ഊരള്ളൂരില്‍ നിന്നും ഒരു പാടുപേര്‍ അയ്യപ്പ ദര്‍ശനത്തിനായി ഇരുമുടിക്കെട്ടെടുത്ത് ശരനമന്തങളുമായി പോവാറുണ്ട്.ഇപ്രാവശ്യം കുറച്ച് നേരത്തെ ആണെന്നു നോന്നുന്നു, സ്വാമിമാരെ നാട്ടില്‍ കണ്ടു തുടങിയിരിക്കുന്നു.നാട്ടിലെ അമ്പലങളില്‍ ഇനി തിരക്കിന്റെ കാലം.എന്നും രാവിലെ നാട്ടിലെ സ്വാമിമാര്‍ മുഴുവന്‍ തൊഴാനെത്തും.

Thursday, October 11, 2007

നവമി ആഘോഷം

ഊരള്ളൂര്‍ ശ്രീ വിഷ്നു ക്ഷേത്രത്തില്‍ 12 മുതല്‍ നവമി ആഘോഷം തുടങി .10 ദിവസം നീണ്ടു നില്‍കുന്ന പരിപാടികള്‍ ഉണ്ടായിരിക്കും.13നു സ്വാമി വിവേകാമ്രിത ചൈതന്യ യുടെ പ്രഭാഷണം ഉണ്ടായിരിക്കും.

ഒടുവില്‍ പെരുനാള്‍ എത്തി

വ്രത വിശുദ്ധിയുടെ 30 ദിനരാത്രങള്‍ക്കപ്പുറം നാളെ (13 നു ) പെരുനാള്‍.
ഏല്ലവര്‍കും പെരുനാള്‍ ആശംസകള്‍ .........

Wednesday, October 10, 2007

ഓണാഘോഷം


















യാത്രകള്‍ ജീവന്റെ ഭാഗമായി മാറിയിരിക്കുകയാണിപ്പോള്‍.......നിശ്ചിതമായ ഇടവേളകളില്ലാതെ..പലപ്പൊഴും ക്യത്യമായ പ്ലാനിംഗ് പോലുമില്ലാതെയാണു യാത്രകള്‍.അത്തരം ഒരു യാത്രയാണിത്.പോകുമ്പോള്‍ ഒരു സാധാരണ ടൂറിസ്റ്റ് കേന്ദ്രം എന്നതിനപ്പുറം മറ്റൊരു പ്രതീക്ഷയും ഇല്ലായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുരത്തായിരുന്നു ആ സൌന്ദര്യം.....ഞങള്‍ കൂട്ടുകാര്‍ 5 പേര്‍ ആയിരുന്നു യാത്രാംഗങള്‍.പുലര്‍ച്ചെ 5 മണിക്കു കോഴിക്കോടു നിന്നും യാത്ര തുടങി.6 മണിയോടെ വയനാട് ചുരം കയറി തുടങി....പതുക്കെ കല്പറ്റ്...മാനന്തവാടി എന്നിവ പിന്നിട്ട് തോല്‍പ്പെട്ടി വഴി ചൂണ്ട...വിരാജ് പേട്ട .. വഴി മെര്‍ക്കാരയിലേക്ക്.പോകുന്ന വഴിയില്‍ വച്ച് ഒരു കാര്യം മനസിലായി.റോഡിന്റെ നാശം ഒരന്തര്‍സംസ്ഥാന പ്രശ്നമാണെന്ന്.യാത്ര സമയം കരുതിയതിലേക്കാളും കൂടുതല്‍ എടുത്തിരിക്കുന്നു.12 മണിയോടെ മെര്‍ക്കാരയിലെത്തി.വിരാജ് പേട്ട കഴിഞതോടെ തന്നെ പ്രക്യതിയും കാലാവസ്ഥയും മാറിക്കൊണ്ടിരുന്നു.പതുക്കെ പതുക്കെ തണുപ്പ് കയറിവരുന്നു.റൂമില്‍ എത്തി എല്ലരും ഫ്രെഷ് ആയി...തണുപ്പും യാത്ര ക്ഷീണവും അകറ്റാനായി ശകലം ദാഹജലം അകത്താക്കി....ഭക്ഷണവും കഴിച്ചു.ആദ്യസ്ഥലം അബ്ബി വെള്ളച്ചാട്ടമായിരുന്നു.ടൌണില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ ദൂരം.പോകുന്ന വഴികല്‍ വളരെ രസകരമായിരുന്നു.പുല്‍മേടുകള്‍.......മലഞ്ചെരിവുകള്‍...ഇടക്കു കുറേ നേരം വാഹനം നിര്‍ത്തിയിടേണ്ടിവന്നു.ശക്തമായ മൂടല്‍മഞ്ഞ്.ഒന്നും കാണാന്‍ വയ്യ.കോട മാറിയപ്പൊള്‍ വീണ്ടും യാത്ര തുടര്‍ന്നു.മഴയുടെ ശക്തി വെള്ളച്ചട്ടത്തില്‍ ശരിക്കും കാണാമയിരുന്നു.വളരെ ഉയരത്തില്‍ നിന്നാണു വെള്ളം പതിക്കുന്നത്.വെള്ളച്ചാട്ടത്തിനു മുന്‍പിലുള്ള തൂക്കുപാലം വെള്ളച്ചാട്ടത്തെ വളരെ അടുത്തു നിന്നും കാണാന്‍ നമ്മെ സഹായിക്കുന്നു.സമയം രാത്രിയാവുന്നു.വെട്ടക്കുറവും കോടയും യാത്ര മുടക്കുമെന്നു തോന്നിയതിനാല്‍ ഞങള്‍ പെട്ടെന്നു തന്നെ മടങി.ആ ദിവസം അങനെ മുറിക്കകത്തെ ആഘോഷത്തിലേക്കായി.അടുത്ത ദിനം നിസര്‍ഗ്ഗദമ എന്ന ദ്വീപിലേക്കായി.22 കിലോമീറ്ററോളം ദൂരം ടൌണില്‍ നിന്നും....വളരെ സുന്ദരമായി പരിപാലിക്കുന്ന ഒരു ദ്വീപാണത്.ഏറുമാടങളും കോട്ടേജുകളുമായി താമസസൌകര്യ്‌വുമുണ്ടതില്‍.പക്ഷിവളര്‍ത്തല്‍,മാന്‍ വളര്‍ത്തല്‍ കേന്ദ്രങളും അതിലുണ്ട്.മണിക്കൂരുകള്‍ വേണം പൂര്‍ണമായി നട്ന്നു കാണാന്‍.മുളങ്കാടുകളും മറ്റു മരങളുമായി ഒരു വനപ്രതീതി ഉണ്ടാക്കിയിരിക്കുന്നു അവിടെ.ചുറ്റുമുള്ള പുഴയില്‍ ബോട്ടില്‍ വിനോദ സവാരി നടത്തനുള്ള സൌകര്യവുമുണ്ട് അവിടെ.ഉച്ചക്കു ശേഷം ഞങള്‍ കുടകു രാജവംശത്തിന്റെ ചരിത്ര സ്മാരകങല്‍ സംരക്ഷിച്ചിരിക്കുന്ന മ്യൂസിയത്തിലെക്കായി.കോട്ടയ്കൂള്ളുലാണ് മ്യൂസിയം..പഴയ കൊട്കു രാജാക്കന്മരുടെയും പിന്നീട് ഭരിച്ച ബ്രിട്ടീഷ് ഭരണാധികളുടേയും വിശദാംശങള്‍ ഇവിടെയുണ്ട്.ജനദ്രോഹത്തിനു കുപ്രസിദ്ധിയാര്‍ജിച്ചവരായിരുന്നു അവസാന കാല രാജവംശം.അവസാനം ജനങള്‍ ബ്രിട്ടിഷുകാരെ തങളുടെ രാജ്യഭരണമേറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.വൈകുന്നെരം രാജാസ് സീറ്റ് എന്നു പറയുന്ന പാര്‍ക്കിലേക്കു നീങി.ഒരു ചെറുതല്ലാത്ത പൂന്തോട്ടം.നങല്‍ അവിടെ യെത്തി കാഴ്ചകള്‍ കാനുന്നതിനിടയില്‍ തന്നെ കോടയെത്തി,ഇത്തവണ ശക്തമായ കോട.പെട്ടെന്നു പൂന്തോട്ടം മുഴുവന്‍ മഞ്ഞു മൂടി.അന്യോന്യം കാണാന്‍ പറ്റാത്ത അവസ്ഥ.അങനെ രസകരമായ നിമിഷങളിലൂടെ കുറെ നേരം....പതുക്കെ കോട മാറി....വളരെ രസകരമായ മാറ്റങല്‍ പ്രക്യതിയില്‍....അപ്പോഴേക്കും മ്യൂസിക് ഫൌണ്ടന്‍ തുടങി.പിന്നെ എല്ലരും അതിനു ചുറ്റുമായി. ........ രാത്രിയായി....അവസാനം റൂമിലെക്ക്........അടുത്ത ദിനം ....തിരിച്ചു പോരണം.ഇനിയും സ്ഥലങള്‍ കാണാന്‍ ബാക്കി കിടക്കുന്നു....അവസാനം ദൂരക്കൂടുതല്‍ കാരണം ഗോള്‍ഡന്‍ റ്റെമ്പിള്‍ ഒഴിവാക്കി.രാവിലെ ചെറിയ പര്‍ചേസ്.പിന്നെ പതുക്കെ തിരിചു പോരല്‍.വരുന്ന വഴി തിരുനെല്ലിയില്‍ പോയ്യി തൊഴുതു പോന്നു.രസകരമായ വഴിയാണു തിരുനെല്ലിയിലേക്ക്....ആനക്കൂട്ടങള്‍ക്കും മാന്‍ കൂട്ടങള്‍കും കാട്ടുപോത്തുകള്‍കും ഇടയിലൂടെ...തിരുനെല്ലി........യാത്ര അവസാനത്തിലേക്കെത്തുന്നു.......ഒരിക്കല്‍കൂടി തിരിച്ചു വരണം എന്ന ആഗ്രഹത്തോടെ......എനിക്കു തൊന്നുന്നത് തണുപ്പാണ് മെര്‍ക്കരയിലെ ഒരു പ്രധാന ആകര്‍ഷണം.ഊട്ടിയിലെ പോലെ അസഹ്യമായ തണുപ്പില്ല ഇവിടെ ..ആസ്വദിക്കാവുന്ന തണുപ്പു മാത്രം....പിന്നെ പ്രക്യതിയും.......
മറ്റു ടൂറിസ്റ്റു കേന്ദ്രങളില്‍ നിന്നു വ്യത്യസ്തമായി തിരക്കുകളില്ലാത്ത ....ശാന്തമായ .....ഒരു സ്ഥലം....